June 13, 2026

Login to your account

Username *
Password *
Remember Me

സെക്കന്ദരാബാദില്‍ ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ തീപിടിത്തം; എട്ട് മരണം

ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദില്‍ ഇലക്ട്രിക് ബൈക്ക് ഷോറൂമിലുണ്ടായ തീപിടുത്തത്തില്‍ എട്ടു പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്ന് പറയുന്നു. തിങ്കളാഴ്ച രാത്രിയോടെ ബൈക്ക് ഷോറൂമില്‍ നിന്ന് ആംരംഭിച്ച തീ കെട്ടിടത്തിന്റെ മുകളിലേക്കും വ്യാപിക്കുകയായിരുന്നു. ഷോറൂമിന് മുകളിൽ ലോഡ്ജാണ് . ബൈക്ക് ഷോറൂമിന് സമീപത്ത് കൂടിയല്ലാതെ ലോഡ്ജിന് മറ്റ് വാതിലുകള്‍ ഇല്ലാത്തത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് ജനല്‍ വഴി ചാടിയവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേന ജനല്‍വഴിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കെട്ടിടത്തിന്റെ പാര്‍ക്കിങിലും, ഷോറൂമിലും ഉണ്ടായിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു. രാത്രി തീ ആളിപ്പടരുന്നത് കണ്ട് ഹോട്ടല്‍ ജീവനക്കാരും നാട്ടുകാരുമാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. രണ്ട് ഫയര്‍ എന്‍ജിനുകള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. സംഭവ സമയം ലോഡ്ജില്‍ 22 പേര്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
Rate this item
(0 votes)
Last modified on Tuesday, 13 September 2022 09:00

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 54 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...