തിരു കോവിഡ് വ്യാപനം ഉയര്‍ന്നതിനെത്തുടര്‍ന്നു ജില്ലയിലെ 17 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായും 11 പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.
മടവൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ്, വാമനപുരം പഞ്ചായത്ത് ഒന്ന്, 14 വാര്‍ഡുകള്‍, വെട്ടൂര്‍ പഞ്ചായത്ത് എട്ട്, 10 വാര്‍ഡുകള്‍, ഇടവ പഞ്ചായത്ത് ഏഴാം വാര്‍ഡ്, വിതുര പഞ്ചായത്ത് മൂന്ന്, നാല്, എട്ട്, 10, 13, 14, 17 വാര്‍ഡുകള്‍, കിഴുവിലം പഞ്ചായത്ത് ഒന്ന്, രണ്ട്, 12, 13 വാര്‍ഡുകള്‍ എന്നിവയാണു കണ്ടെയ്ന്‍മെന്റ് സോണുകള്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍ 35-ാം ഡിവിഷനില്‍ വെള്ളൈക്കടവ്, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി 43-ാം വാര്‍ഡില്‍ നവഗ്രാമം മേഖല, 44-ാം വാര്‍ഡില്‍ വിവേകാനന്ദ ലെയിന്‍, മടവൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡില്‍ വലിയകുന്ന് മേഖല, വിതുര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ആറ്റുമണപ്പുറം, രണ്ടാം വാര്‍ഡില്‍ ശാസ്താംകാവ്, 11-ാം വാര്‍ഡില്‍ പന്നിക്കുഴി, 12-ാം വാര്‍ഡില്‍ പന്നിക്കുഴി, 12-ാം വാര്‍ഡില്‍ മണ്‍കുടിച്ചിറ മേഖല, കുറ്റിച്ചല്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ മാമ്പള്ളി സാംസ്‌കാരിക നിലയം, പൂവച്ചല്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ മൊട്ടമൂല എല്‍.പി.എസിനു പിന്‍വശം മുതല്‍ ലക്ഷംവീട് കോളനി വരെയുള്ള മേഖല എന്നിവിടങ്ങളാണു മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍.