March 31, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ബിപി മൂലം ബുദ്ധിമുട്ടുന്നവര്‍ നിരവധി പേരാണ്‌. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദയാഘാതം, സ്ട്രോക്ക് മുതലായ പ്രശ്‌നങ്ങള്‍ വരെ ഉണ്ടാകാം. ശരിയായ ഭക്ഷണശീലത്തിലൂടെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിയും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് നെല്ലിക്ക. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്ക് ആസിഡ്, സിങ്ക്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. നെല്ലിക്ക- ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർ​ഗം ലോട്ടറിയാണെന്ന പ്രചാരണം തെറ്റാണെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ.
മുംബൈ : 20,000 കോടി രൂപ ബോണ്ടുകളിലൂടെ സമാഹരിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കത്തിന് അംഗീകാരം . ഇതോടെ ബാങ്കിന്റെ ഓഹരി വില 2 ശതമാനം ഉയര്‍ന്നു. സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിനായി 2017-ന് ശേഷം എസ്ബിഐ നടത്തുന്ന പ്രധാന മൂലധന സമാഹരണമാണിത്.
ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇലക്ട്രിക് എംപിവി ആയ കാരൻസ് ക്ലാവിസ് ഇ വി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
മുംബൈ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല മോട്ടോഴ്‌സ് ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഷോറൂം ആരംഭിച്ചു.
ഹൂസ്റ്റണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തിയ ആക്സിയം 4 യാത്രികന്‍ ശുഭാംശു ശുക്ല ആരോഗ്യവാനെന്ന് ഐഎസ്ആർഒ. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശുവിന് ബഹിരാകാശ യാത്രയ്ക്ക് ശേഷം ശാരീരികമോ മാനസികമോ ആയ പ്രയാസങ്ങളൊന്നുമില്ല എന്ന് ഇസ്രൊ സ്ഥിരീകരിച്ചു.
പുതുവർഷ സമ്മാനമായി ബോണക്കാട് എസ്റ്റേറ്റ് തൊഴിലാളികൾക്ക് ലയങ്ങൾ നൽകുമെന്ന് നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി പി രാജീവ്. ലയങ്ങളുടെ നവീകരണ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കൊച്ചി: ഭക്ഷണ ഓർഡർ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ടാറ്റ ഡിജിറ്റലുമായി കൈകോര്‍ത്ത് പ്രമുഖ ഓൺലൈൻ ഭക്ഷണ ഓർഡർ, ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ടാറ്റ ന്യൂ എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡായ ന്യൂ കാർഡ് ഉപയോഗിച്ച് സൊമാറ്റോയിൽ ഭക്ഷണം ഓർഡര്‍ ചെയ്യുന്ന ഉപയോക്താക്കൾക്ക് മികച്ച ഓഫർ അവതരിപ്പിക്കുകയാണ് ടാറ്റ ഡിജിറ്റല്‍.
കൊച്ചി: സോണി ഇന്ത്യ, ഏറ്റവും പുതിയ ഡബ്ല്യുഎഫ്-സി710എന്‍ ഇയര്‍ബഡ്‌സ് വിപണിയില്‍ അവതരിപ്പിച്ചു. സോണിയുടെ നോയ്‌സ് ക്യാന്‍സലിങ് ടെക്‌നോളജി, നീണ്ടുനില്‍ക്കുന്ന ബാറ്ററി, എഐയോടൊപ്പം ഹൈ ക്വാളിറ്റി കോള്‍ എന്നീ സവിശേഷതകളുമായാണ് പുതിയ ട്രൂലി വയര്‍ലെസ് നോയ്‌സ് ക്യാന്‍സലിങ് ഇയര്‍ബഡ്‌സ് എത്തുന്നത്.