November 23, 2024

Login to your account

Username *
Password *
Remember Me

ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത : മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല

Possibility of strong winds and bad weather: Fishermen should not go to sea Possibility of strong winds and bad weather: Fishermen should not go to sea
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും (ഒക്ടോബര്‍ 23) നാളെയും (ഒക്ടോബര്‍ 24) മത്സ്യബന്ധനം പാടില്ല
ഇന്നും (ഒക്ടോബര്‍ 23) നാളെയും (ഒക്ടോബര്‍ 24) കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും അതിനോട് ചേര്‍ന്ന് കിടക്കുന്ന തെക്ക്- കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്‍സാഹചര്യത്തില്‍ കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഒക്ടോബര്‍ 26, 27 തിയതികളില്‍ തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.