CPI State Secretary Benoy Vishwam delivers the keynote speech at the memorial meeting organized by the Thiruvananthapuram Press Club following the demise of Aakashvani news anchor M. Ramachandran.
തിരു: വാർത്താ അവതരണത്തിലെ ജനകീയ ശബ്ദമായിരുന്ന എം.രാമചന്ദ്രൻ്റെ നിര്യാണത്തെ തുടർന്ന് തിരുവനന്തപുരം പ്രസ് ക്ലബ് അനുസ്മരണ യോഗം സംഘടിപ്പിച്ചു.
പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ. പ്രവീണിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം.രാധാകൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ മന്ത്രിമാരായ എം. വിജയകുമാർ, പന്തളം സുധാകരൻ, മുൻ എം.പിമാരായ പന്ന്യൻ രവീന്ദ്രൻ, എൻ.പീതാംബരക്കുറുപ്പ് , ബിജെപി ജില്ലാ പ്രസിഡൻ്റ് വി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, മുതിർന്ന മാധ്യമ പ്രവർത്തകരായ മലയിൻകീഴ് ഗോപാലകൃഷ്ണൻ, കെ.പ്രഭാകരൻ ആകാശവാണിയിലെ സഹപ്രവർത്തകരായിരുന്ന ഉണ്ണിത്താൻ, ഉണ്ണികൃഷ്ണൻ പറക്കോട് , പ്രസ് ക്ലബ് ട്രഷറർ വി. വിനീഷ് എന്നിവർ സംസാരിച്ചു.