November 24, 2024

Login to your account

Username *
Password *
Remember Me

ബ്രഹ്‌മപുരം പ്ലാന്റിലെ അഗ്‌നിബാധ: സിവിൽ ഡിഫൻസ് വൊളന്റിയർമാർക്കു റിവാർഡ് കൈമാറി

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ കഴിഞ്ഞ വർഷമുണ്ടായ അഗ്‌നിബാധ കെടുത്തുന്നതിന് ആത്മാർഥതയോടെയും സമർപ്പണത്തോടെയും പ്രവർത്തിച്ച 387 സിവിൽ ഡിഫൻസ് വൊളന്റിയർമാർക്കു പ്രചോദനമായി റിവാർഡ് കൈമാറി. നിയമസഭാ സമുച്ചത്തിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ആകെ റിവാർഡ് തുകയായ 6,48,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ്, സിവിൽ ഡിഫൻസ് ആൻഡ് ഹോംഗാർഡ്സ് ഡയറക്ടർ കെ. പത്മകുമാറിനു കൈമാറി.


ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ അഗ്‌നിബാധ പൂർണമായി കെടുത്താൻ അഗ്‌നി രക്ഷാ വകുപ്പിന്റെ വിപുലമായ സംവിധാനങ്ങൾക്കൊപ്പം സിവിൽ ഡിഫൻസ് വൊളന്റിയർമാർ അഹോരാത്രം പ്രവർത്തിച്ചിരുന്നു. 11 ദിവസം നീണ്ടുനിന്ന അഗ്‌നിബാധ കെടുത്തുന്നതിനു തികഞ്ഞ ആത്മാർഥതയോടെയും സമർപ്പണ ബോധത്തോടെയും സന്നദ്ധ പ്രവർത്തനത്തിന്റെ അന്തസത്തയുൾക്കൊണ്ടു പ്രവർത്തിച്ചതിനു പ്രചോദനമായാണ് ഇവർ അഗ്‌നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ദിവസങ്ങളിൽ ദിനം ഒന്നിന് 1000 രൂപ വീതം റിവാർഡ് അനുവദിച്ചത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.