വെള്ളമുണ്ട ഫോറസ്റ്റ് സ്റ്റേഷന്റെ നേതൃത്വത്തിലുള്ള ഇക്കോ ടൂറിസം പദ്ധതിയിൽ ഗൈഡ് ആയി സേവനമനുഷ്ഠിച്ച് വന്നിരുന്ന തങ്കച്ചൻ സഞ്ചാരികളെയും കൊണ്ട് ട്രക്കിംഗ് നടത്തവേ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇക്കാര്യത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ വയനാട് ഡിവിഷണൽ ഫോസ്റ്റ് ഓഫീസറോടും, മാനന്തവാടി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിനോടും, മാനന്തവാടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ എന്നിവർക്കും പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ ചെയർമാൻ ബി.എസ് മാവോജി നിർദേശം നൽകി.