May 02, 2024

Login to your account

Username *
Password *
Remember Me

പ്രതിസന്ധികൾ അതിജീവിക്കുന്ന സുരക്ഷിതത്വ ബോധമുള്ളവരായി യുവത മാറണം: മന്ത്രി ആന്റണി രാജു

ഏത് പ്രതിസന്ധിയെയും അതിജീവിക്കുന്ന സുരക്ഷിതത്വ ബോധമുള്ളവരായി യുവജനത മാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. എച്ച് ഐ വി ബോധവൽക്കരണ സംസ്ഥാന യുവജനോത്സവ പൊതുസമ്മേളനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയ്ഡ്‌സ് രോഗം വർധിക്കുന്ന സാഹചര്യം ഗൗരവകരമായി കാണണം. സുരക്ഷിതത്വ ബോധവും ശരിയായ ജീവിത രീതികളും പിൻതുടരണ്ടതിനെക്കുറിച്ച് സമൂഹത്തിന് വ്യക്തമായ ധാരണ സൃഷ്ടിക്കണം. മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാകുന്ന സാഹചര്യം നിലവിലുണ്ട്. ആൺ, പെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികളും യുവജനങ്ങളും ലഹരി ചതിയിൽ പെടുന്നുണ്ട്. മാനസികമായ ഗുരുതര പ്രശ്‌നങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും പിന്നീട് ഇവർ എത്തപ്പെടുന്നു സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഇതിനെതിരെ സ്‌കൂൾ തലം മുതൽ ശക്തമായ ബോധവൽക്കരണം നടത്തുകയാണ്. ചെറിയ പ്രതിസന്ധിയിൽ പോലും മാനസികമായി തകരുന്ന അവസ്ഥക്കപ്പുറം പരാജയങ്ങളെയും സഹിഷ്ണുതയോടെ നേരിടാൻ യുവജനതക്ക് കഴിയണമെന്നതാണ് യുവദിനാചരണത്തിൽ നൽകാനുള്ള സന്ദേശമെന്നും മന്ത്രി പറഞ്ഞു. യുവജനോത്സവത്തിലെ വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി നിർവഹിച്ചു. സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി, പ്രൊജക്ട് ഡയറക്ടർ ആർ ശ്രീലത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജി അഞ്ജന, സജിത്ത്, രശ്മി മാധവൻ എന്നിവർ സംബന്ധിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.