April 26, 2024

Login to your account

Username *
Password *
Remember Me

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് സംരംഭകത്വ ബോധവല്‍ക്കരണം അണ്ടൂര്‍കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന് ഹരികുമാര്‍ ഉദ്‌ഘാടനം ചെയതു

Pothan Kot Block Panchayat Initiative Kathava Bodha was inaugurated by Andurkonam Grama Panchayat President Harikumar. Pothan Kot Block Panchayat Initiative Kathava Bodha was inaugurated by Andurkonam Grama Panchayat President Harikumar.
തിരുവനന്തപുരം താലൂക്കിലെ പോത്തൻകോട് ബ്ലോക്ക്‌ പഞ്ചായത്തിലെ സംരംഭകത്വ ബോധവത്കരണ പരിപാടി   ഇന്ന് (09-11-2022)രാവിലെ 10am മുതൽ അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ വച്ചു സംഘടിപ്പിക്കുകയുണ്ടായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജനറ്റ് വിക്ടർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ഹരികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.  പോത്തൻകോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ അനിൽകുമാർ, കഠിനംകുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അജിത അനി, ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വിജയകുമാരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ശ്രീമതി ഷിബില, cds ചെയർപേഴ്സൺ മാർ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം താലൂക് ഉപജില്ല വ്യവസായ ഓഫീസർ ശ്രീ ചന്ദ്രബാബു എം  സ്വാഗതവും ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ ഷിജു ബി എസ് നന്ദിയും രേഖപ്പെടുത്തി... ഇതിനെതുടർന്നു വൈറ്റ്നെസ്സ് ഗ്രൂപ്പ്‌ ഓഫ് ഇൻഡസ്ട്രിസ്  പ്രൊപ്രൈറ്റർ ഡോ. പ്രേംകുമാർ 'വിജയം കൈവരിച്ച സംരംഭകന്റെ അനുഭവങ്ങൾ 'എന്ന വിഷയത്തിലും ബ്ലോക്ക്‌ വ്യവസായ വികസന  ഓഫീസർ ഷിജു ബി എസ് 'വ്യവസായ വകുപ്പിന്റെ വിവിധ സംരംഭക സഹായക പദ്ധതികൾ 'എന്ന വിഷയത്തിലും ക്ലാസുകൾ കൈകാര്യം ചെയ്തു... വ്യവസായ വകുപ്പിന്റെ ബ്ലോക്ക്‌u പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിലെ ഇന്റേൺ മാരായ  ശ്രീ അശ്വിൻ, ശ്രീ അമൽ, ശ്രീ തൻസിർ, ശ്രീമതി നീനു മോഹൻ, ശ്രീമതി ഷംന തുടങ്ങിയവരും 67 സംരംഭകരും പരിപാടിയിൽ പങ്കെടുത്തു.
Rate this item
(0 votes)
Last modified on Wednesday, 09 November 2022 17:32
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.