March 29, 2024

Login to your account

Username *
Password *
Remember Me

സ്കൂൾ പരിസരത്തുണ്ടാകുന്ന സംഘർഷ സാധ്യത തടയാൻ കർശനമായ നടപടികൾ സ്കൂൾ അധികൃതർ കൈക്കൊള്ളണമെന്ന് മന്ത്രി വി ശിവൻകുട്ടി

Minister V Sivankutty said that the school authorities should take strict measures to prevent the possibility of conflict in the school premises Minister V Sivankutty said that the school authorities should take strict measures to prevent the possibility of conflict in the school premises
സ്കൂൾ പരിസരത്ത് ഉണ്ടാകുന്ന സംഘർഷ സാധ്യത തടയാൻ അധികൃതർ കർശന നടപടി കൈക്കൊള്ളണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അപൂർവ്വം ചില സ്കൂളുകളിൽ സമാധാനപരമായ പഠനാന്തരീക്ഷത്തിന് ഭംഗം വരുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇക്കാര്യം കർശനമായി പരിശോധിച്ച് നടപടി എടുക്കണം.
സ്കൂൾ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നടക്കുന്നില്ലെന്ന് അധ്യാപകർ ഉറപ്പ് വരുത്തണം. ഏതെങ്കിലും കുട്ടി ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ടു എന്ന് കണ്ടെത്തുകയാണെങ്കിൽ അടിയന്തിര ശാസ്ത്രീയ ഇടപെടലുകൾ നടത്തണം.
കഴിഞ്ഞ ദിവസം മലപ്പുറത്തും കണ്ണൂരിലും സ്കൂൾ പരിസരത്ത് ഉണ്ടായ സംഘർഷങ്ങൾ ദൗർഭാഗ്യകരമാണ്. ഇത്തരം സംഘർഷങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ആവശ്യമെങ്കിൽ സ്കൂൾ നിൽക്കുന്ന സ്റ്റേഷൻ പരിധിയിലെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി സ്കൂൾ അധികൃതർ നടപടി കൈക്കൊള്ളണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു.
Rate this item
(0 votes)
Last modified on Sunday, 16 October 2022 13:06
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.