April 19, 2024

Login to your account

Username *
Password *
Remember Me

അപൂർവ്വയിനം പക്ഷികളെയും വർണ്ണമത്സ്യ ങ്ങളെയും പ്രദർശനോത്സവത്തിന് പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ നാളെ തുടക്കമാകും

Exhibition festival of rare species of birds and colorful fish will begin tomorrow at EK Nayanar Park, Putharikandam. Exhibition festival of rare species of birds and colorful fish will begin tomorrow at EK Nayanar Park, Putharikandam.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ്വയിനം പക്ഷികളെയും വർണ്ണമത്സ്യ ങ്ങളെയും ഓമന മൃഗങ്ങളെയും അണിനിരത്തി ജീവലോകത്തിലെ അപൂർവക്കാഴ്ചകളും കൗതുകങ്ങളും ഒരു കുടക്കീഴിലന്നാ നിരത്തി ഒരുക്കുന്ന പ്രദർശനോത്സവത്തിന് പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്കിൽ നാളെ തുടക്കമാകും.
അലങ്കാര വർണ്ണ FC മത്സ്യങ്ങളുടേയും അരുമപ്പക്ഷികളുടേയും ഓമന മൃഗങ്ങളുടേയും പ്രദർശനം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നാളെ തുടക്കമാകും. പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ, രോമങ്ങൾക്ക് പകരം മുള്ളുകൾ നിറഞ്ഞ ത്വക്കുമായി ഹെഡ്ജ് ഹോഗ് കീരി, ഉരക വർഗ്ഗത്തിൽപ്പെട്ട ഇഗ്വാനകൾ, മനുഷ്യനുമായി ഇഴുകിച്ചേർന്ന് ജീവിക്കുന്ന പെരുമ്പാമ്പിൻ്റെ ഇനത്തിൽപ്പെട്ട ബാൾ പൈത്തൺ, അപൂർവ ജീവിയായ ഗോൾഡൻ നീ ടെറാൻ്റുല, അപൂർവ ഇനം തത്തകൾ, അരോണ സ്വർണ്ണമത്സ്യങ്ങൾ, മാംസഭക്ഷണം ശീലമാക്കിയ അൽ ബിനോ പിരാനാ മത്സ്യങ്ങൾ, തുടങ്ങി ലോകമെമ്പാടുമുള്ള അരുമ ജീവികൾ മേളയുടെ ആകർഷണമാണ്.
ഇതോടൊപ്പം വ്യത്യസ്തങ്ങളായ വ്യാപാര - വിപണന സ്റ്റാളുകളും മേളയിലുണ്ട്. നാടൻ മിഠായികൾ, കോഴിക്കോടൻ ഹൽവ, ഒരു വീടിനും കുടുംബത്തിനുമാവശ്യമായ സാധന സാമഗ്രികൾ, വിവിധയിനം വിത്തിനങ്ങൾ, ജീവിതശൈലീ ഉപകരണങ്ങൾ, തുടങ്ങിയവ വിലക്കുറവിൽ ഈ മേളയിൽ ലഭ്യമാണ്.
കേരളത്തിൻ്റെ തനത് രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള, പായസ മേള എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഒക്ടോബർ 24 ന് സമാപിക്കുന്ന മേളയുടെ പ്രദർശന സമയം ദിവസേന രാവിലെ 10.30 മുതൽ രാത്രി 9 വരെയാണ്. പങ്കെടുക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളുമുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.