ഓണത്തിന് തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് അനുവദിച്ചത് ആകെ 52,34,06,872 കോടി രൂപയുടെ ആനുകൂല്യങ്ങൾ.
ഓണത്തിനോടു അനുബന്ധിച്ച് തൊഴിൽ വകുപ്പ് മുഖേന അനുവദിച്ച ആനുകൂല്യങ്ങൾ ഇനി പറയുന്നു.
1.*കാഷ്യു എക്സ്ഗ്രേഷ്യ*
ഒരു വർഷത്തിലധികമായി പൂട്ടി കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2000 രൂപ എക്സ്ഗ്രേഷ്യ ധനസഹായവും 10 കിലോ അരിയുടെ വിലയായ 250 രൂപയും ഉൾപ്പെടെ ഒരു തൊഴിലാളിക്ക് 2,250 രൂപ നിരക്കിൽ ആകെ 23,573 തൊഴിലാളികൾക്കായി 5,30,39,250 രൂപ സർക്കാർ അനുവദിച്ചു.
2.*ഓണക്കിറ്റ്*
പൂട്ടി കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 20 കിലോ അരിയും ഒരു ലിറ്റർ വെളിച്ചെണ്ണയും , ഒരു കിലോ പഞ്ചസാരയും അടങ്ങുന്ന 989.14 രൂപയുടെ ഓണക്കിറ്റ് 1850കാർഡു ഉടമകളായ തൊഴിലാളികൾക്ക് നൽകുന്നതിനായി 18,38, 811 രൂപ സർക്കാർ അനുവദിച്ചു.
3.റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ബോണസിനും വേതനത്തിനും മറ്റു അനുബന്ധച്ചെലവുകൾക്കുമായി ഒരു കോടി രൂപ അനുവദിച്ചു.
4.*ഇൻകം സപ്പോർട്ട് സ്കീം*
കയർ, ഫിഷറീസ്, ഖാദി, ഹാന്റ്ലൂം & ടെക്സ്റ്റൈൽസ് , ഈറ്റ & കാട്ടുവള്ളി, ബീഡി & സിഗാർ , കൈത്തറി എന്നീ മേഖലകളിലെ തൊഴിലാളികൾക്കായി ഓണക്കാലത്ത് എക്സ്ഗ്രേഷ്യ ഇനത്തിൽ 40, 96, 69, 111 രൂപ അനുവദിച്ചു.
5.*മരം കയറ്റത്തൊഴിലാളി അവശതാ പെൻഷൻ*
അവശത അനുഭവിക്കുന്ന മരം കയറ്റ് തൊഴിലാളികൾക്കായുള്ള പെൻഷൻ കുടിശ്ശിക ഉൾപ്പെടെ നൽകുന്നതിനായി 1,98,61, 700 രൂപ അനുവദിച്ചു.
6.കേരള അസംഘടിത തൊഴിലാളി ക്ഷേമ ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ആനുകുല്യങ്ങൾ നൽകുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചു.
7.ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ലിമിറ്റഡ്, കൊച്ചുവേളി എന്ന സ്ഥാപനം ഒരു വർഷത്തിലധികമായി അടച്ചുപൂട്ടിയിട്ട്. ഈ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ഓണം എക്സ് ഗ്രേഷ്യ നൽകുന്നതിനായി 2,02,000 രൂപ അനുവദിച്ചു.
8.*മരം കയറ്റ ധനസഹായ പദ്ധതി*
മരം കയറുന്നതിനിടയിൽ മരത്തിൽ നിന്നും വീണ് പരിക്കേൽക്കുന്നവർക്കും മരണമടഞ്ഞവരുടെ ആശ്രിതർക്കുമായി അനുവദിക്കുന്ന ധനസഹായം നൽകുന്നതിനായി 42,20,000 രൂപ അനുവദിച്ചു.
9.*ഓണം എക്സ് ഗ്രേഷ്യ*
ഒരു വർഷത്തിലധികമായി പൂട്ടി കിടക്കുന്ന പൊതുമേഖല / സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും തോട്ടങ്ങളിലെ തൊഴിലാളികൾക്കും കയർ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും ഓണം എക്സ് ഗ്രേഷ്യ ധനസഹായം 2,000 രൂപ നിരക്കിൽ 9,788 തൊഴിലാളികൾക്കു നൽകുന്നതിനായി 1,95,76,000 രൂപ അനുവദിച്ചു.
എല്ലാ തൊഴിലാളികൾക്കും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓണാശംസകൾ നേർന്നു.