November 21, 2024

Login to your account

Username *
Password *
Remember Me

അടിവസ്ത്രം അഴിച്ചു പരിശോധിച്ച പരാതി; യുവജന കമ്മീഷൻ കേസെടുത്തു

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതായുള്ള പരാതിയിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ആയൂരിലെ കോളജിൽ പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രമാണ് അഴിച്ചു പരിശോധിച്ചതായി പരാതിയിൽ പറയുന്നത്.വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയോടും കോളേജ് അധികൃതരോടും സമഗ്രമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ യുവജന കമ്മീഷൻ ആവശ്യപ്പെട്ടു.

ഇതേസമയം അധികൃധരുടെ നടപടി അപലപനീയമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജൻസിയുടെ ഭാഗമായവരാണ് പരിശോധന നടത്തിയത്. ഏജൻസിയുടെ ഭാഗത്തുനിന്ന് വൻ പിഴവാണ് ഉണ്ടായിരിക്കുന്നത്. മാനസികമായുണ്ടായ ബുദ്ധിമുട്ട് പരീക്ഷയെ ബാധിക്കുമെന്ന് ഉറപ്പാണ്. അടിസ്ഥാന മനുഷ്യാവകാശം പോലും പരിഗണിക്കാതെയുള്ള ഇത്തരം പ്രവൃത്തി തീർത്തും നിരുത്തരവാദപരമാണ്.സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ അതൃപ്തി കേന്ദ്രമന്ത്രാലയത്തെ അറിയിക്കും. ഭാവിയിൽ ഇതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാവണമെന്ന് ആവശ്യപ്പെടും - മന്ത്രി അറിയിച്ചു.

വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

വിഷയത്തില്‍ കോളജിന് യാതൊരു ഉത്തരവാദിത്തമില്ലെന്നും ഏജന്‍സിയാണ് പരീക്ഷാ നടത്തിപ്പ് പ്രക്രിയകള്‍ നടത്തിയതെന്നുമായിരുന്നു ഇന്നലെ കോളജ് പ്രിന്‍സിപ്പലിന്റെ പ്രതികരണം. നീറ്റ് സംഘം നിയോഗിച്ച ഏജന്‍സിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും അവര്‍ വിശദീകരിച്ചിരുന്നു
Rate this item
(0 votes)
Last modified on Tuesday, 19 July 2022 05:33

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.