കൊച്ചി: ടൈറ്റന്‍ ഐ+ 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ഓണ്‍ലൈന്‍ നേത്രപരിശോധനകള്‍ നടത്തി ലോക ഗിന്നസ് റിക്കോര്‍ഡ് നേടി. ഏപ്രില്‍ 21-ന് ടൈറ്റന്‍ ഐ+ 1,30,616 നേത്രപരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഗിന്നസ് ലോകറിക്കോര്‍ഡിട്ടത്. ഇവരില്‍ 44,000 പേര്‍ക്ക് കാഴ്ചപ്രശ്നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് നേത്രാരോഗ്യ കാര്യങ്ങളില്‍ അവബോധമുണ്ടാകുന്നതിന് പ്രോത്സാഹനം നല്കുകയാണ് ടൈറ്റന്‍ ഐ+. ഇതിന്‍റെ ഭാഗമായി സ്വയം കണ്ണിന്‍റെ പരിശോധന നടത്താന്‍ സാധിക്കുന്ന നൂതനമായ ഡ്യുയോക്രോം പരിശോധന ടൈറ്റന്‍ ഐ+ നടപ്പാക്കിയിരുന്നു. മൊബൈല്‍ അല്ലെങ്കില്‍ ഡെസ്ക്ടോപ് ഉപയോഗിച്ച് പത്ത് സെക്കന്‍ഡിനുള്ളില്‍ ഈ നേത്രപരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കും.
എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഡ്യുയോക്രോം (റെഡ് -ഗ്രീന്‍) തത്വം ഉപയോഗിച്ചുള്ള പരിശോധനകള്‍ ഇതിനായി രൂപപ്പെടുത്തി. പത്ത് സെക്കന്‍ഡില്‍ ഡിജിറ്റല്‍ നേത്രപരിശോധന പൂര്‍ത്തിയാക്കാനും ഹ്രസ്വദൃഷ്ടി, വെള്ളെഴുത്ത് തുടങ്ങിയ കാഴ്ചാപ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്താനും ചികിത്സവഴി മികച്ച കാഴ്ച ഉറപ്പുവരുത്താനും ഇതുവഴി സാധിക്കും.
ഇന്ത്യയില്‍ അന്‍പത് കോടി ആളുകള്‍ കാഴ്ചാപ്രശ്നങ്ങള്‍ക്ക് പരിഹാരം തേടേണ്ടതുണ്ടെന്നാണ് നേത്രാരോഗ്യ വ്യവസായ രംഗം കണക്കാക്കുന്നതെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്‍റെ ഐ കെയര്‍ വിഭാഗം ചീഫ് ഓപ്ടോമെട്രിസ്റ്റ് രമേഷ് പിള്ള പറഞ്ഞു. ഗുണമേന്മ ഉറപ്പുവരുത്തിയുള്ള നേത്രസംരക്ഷണത്തിനും ഇടയ്ക്കിടെയുള്ള നേത്രപരിശോധനയ്ക്കുമുള്ള സൗകര്യങ്ങള്‍ കുറവായതിനാല്‍ നൂതനവും ലളിതവും സ്വയം ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ഓണ്‍ലൈന്‍ കാഴ്ചാപരിശോധനകള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒറ്റ ദിവസം കൊണ്ട് 1.3 ലക്ഷം പേരില്‍ നടത്തിയ പരിശോധനകളില്‍ 44,000 പേര്‍ക്ക് കാഴ്ചാപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. വിശദമായ നേത്ര പരിശോധനകള്‍ക്കായി ഏറ്റവുമടുത്ത നേത്രവിദഗ്ദ്ധന്‍റെ അടുത്തോ ടൈറ്റന്‍ ഐ+ ലോ എത്താന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നു.
www.titaneyeplus.com/eye-screening എന്ന വെബ്സൈറ്റിലൂടെ കാഴ്ചപരിശോധന സൗജന്യമായി നടത്താവുന്നതാണ്.
ആഗോളതലത്തില്‍ 2.2 ബില്യണ്‍ ആളുകള്‍ക്കാണ് കാഴ്ചാപ്രശ്നങ്ങളുള്ളത്. നേരത്തെ ഇവ കണ്ടെത്തിയാല്‍ ശരിയായ സമയത്ത് ചികിത്സ നല്കുന്നതിന് സാധിക്കും. കോവിഡ് 19നെത്തുടര്‍ന്ന് സ്ക്രീന്‍ സമയം വര്‍ദ്ധിച്ചത് നേത്രാരോഗ്യം കുറയുന്നതിനും ഹ്രസ്വദൃഷ്ടി പോലെയുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമായിട്ടുണ്ട്.