തിരുവനന്തപുരം: സംസ്ഥാനത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും ഭരണപരിഷ്കാര കമ്മീഷൻ അംഗവുമായിരുന്ന സിപി നായർ അന്തരിച്ചു. 81 വയസായിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സിപി നായർ ഒറ്റപ്പാലം സബ് കലക്ടർ, തിരുവനന്തപുരം ജില്ലാ കലക്ടർ, ആസൂത്രണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖം ഡെപ്യൂട്ടി ചെയർമാൻ, തൊഴിൽ സെക്രട്ടറി, റവന്യൂബോർഡ് അംഗം, ആഭ്യന്തര സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
1982–87 കാലഘട്ടത്തിൽ മുഖ്യമന്ത്രിയായ കെ കരുണാകരന്റെ സെക്രട്ടറിയായിരുന്നു. 1998 ഏപ്രിലിലാണ് സർവീസിൽ നിന്ന് വിരമിച്ചത്. കെഇആർ പരിഷ്ക്കരണം അടക്കം ഭരണപരിഷ്ക്കാര മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് സിപി നായർ.
കോഴഞ്ചേരി സെന്റ് തോമസ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, തിരുവനന്തപുരം ഗവ ആർട്സ് കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്ത ശേഷമാണ് സിപി നായർ സിവിൽ സർവ്വീസിൽ എത്തിയത്.
ഇദ്ദേഹം ആഭ്യന്തര സെക്രട്ടറി ആയിരുന്ന കാലം അതി മഹത്തരമായ സേവനo കാഴ്ചവച്ചു. കമ്മ്യൂണിറ്റി പോലീ സിംഗ് നടപ്പാക്കാന്‍ മുഖ്യ പങ്കു വഹിച്ച വ്യക്തി. അദ്ദേഹത്തെ നമിക്കുന്നു പൊതുജനo മോഹനന്‍
കമ്യൂണിറ്റി പോലീ സിംഗ് എന്ത് എങ്ങനെ എന്ന എന്റെ പുസ്തകത്തിൽ അവതാരിക എഴുതി യ മഹത് വ്യക്തി