വിവിധ സംസ്ഥാനങ്ങളിലെ ഗവർണ്ണർ, ധനകാര്യ മന്ത്രി, രാഷ്ട്രീയ നേതാവ് എന്നി നിലകളിൽ കേരളത്തിൻ്റെയും നമ്മുടെ രാജ്യത്തിൻ്റെയും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു കെ ശങ്കരനാരായണൻ.
പൊതു രംഗത്തും രാഷ്ട്രീയ രംഗത്തും മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ച അപൂർവ്വം വ്യക്തികളിൽ ഒരാളായിരുന്നു ശങ്കരനാരായണൻ. വളരെ അടുത്ത സ്നേഹവും അടുപ്പവും സാഹോദര്യവുമായിരുന്നു അദ്ദേഹവുമായി ഞാൻ വെച്ച് പുലർത്തി പോന്നിരുന്നത്. വിവിധ അവസരങ്ങളിൽ അദ്ദേഹവുമായി അടുത്ത് ഇടപഴകുവാനും പല വിഷയങ്ങളെപ്പറ്റി സംസാരിക്കുവാനും എനിക്ക് കഴിഞ്ഞിരുന്നു. വർഷങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഗവർണ്ണറായിരിക്കെ ഒറ്റപ്പാലത്തു വെച്ച് അദ്ദേഹത്തിൻ്റെ കയ്യിൽ നിന്നും കെ.പി.എസ്. മേനോൻ പുരസ്കാരം ഏറ്റുവാങ്ങാൻ സാധിച്ചത് എന്റെ സ്‌മൃതി മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്നു. ധനകാര്യം, കൃഷി എന്നിങ്ങനെ കേരളത്തിൻ്റെ മന്ത്രി എന്ന നിലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ മഹത്തരമാണ്.
കെ. ശങ്കരനാരായണന്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിൻ്റെ ആത്‌മാവിൻ്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.