സപ്ലൈകോയുടെ സഹകരണത്തോടെ അർഹരായ 50 ഡ്രൈവർമാർക്ക് വിഷുകിറ്റ് വിതരണം ചെയ്തു
കൊച്ചി: ഓട്ടോ തൊഴിലാളികൾക്ക് വിഷു കിറ്റ് വിതരണം നടത്തി ഓൺലൈൻ ഓട്ടോ അഗ്രിഗേറ്റഡ് പ്ലാറ്റ്ഫോമായ ടുക്‌സി. സപ്ലൈകോയുടെ സഹകരണത്തോടെ തെരഞ്ഞെടുത്ത 50 ഓട്ടോ ഡ്രൈവർമാർക്ക് സപ്ലൈകോ ജനറൽ മാനേജർ ടി പി സലിം കുമാർ, അസിസ്റ്റന്റ് റീജിയണൽ മാനേജർ റിയാസ് ഖാദർ , ടുക്‌സി പ്രതിനിധികൾ എന്നിവർ ചേർന്ന് വിഷു കിറ്റ് വിതരണം ചെയ്തു.
പുത്തൻ ബിസിനസ്സ് പ്ലാറ്റ്‌ഫോമുകൾ വലിയ തോതിൽ കടന്നു വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ തട്ടിപ്പുകളുടെ എണ്ണവും അതോടൊപ്പം കൂടി വരികയാണ് . ഇന്നത്തെ പല ഓൺലൈൻ ഓട്ടോ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളും സ്വന്തം ലാഭം മാത്രം നോക്കി തൊഴിലാളികളെ നഷ്ടത്തിലേക്ക് തള്ളി വിടുമ്പോൾ ഡ്രൈവർമാരുടെ കഷ്ടപ്പാട് മനസ്സിലാക്കി അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ടുക്‌സി മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തരാണ് വിഷു കിറ്റ് വിതരണം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സപ്ലൈകോ ജനറൽ മാനേജർ ടി പി സലിം കുമാർ പറഞ്ഞു. ഓരോ ഡ്രൈവർമാരെയും ജനസേവകരായാണ് സമൂഹം കാണുന്നത് . അത്കൊണ്ട് തന്നെ എല്ലാ രീതിയിലും ആത്മാർത്ഥതയോടെയാവണം ഡ്രൈവർമാർ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ എത്തിച്ചേർന്ന എല്ലാവർക്കും വിഷു ഈസ്റ്റർ ആശംസകളും അർപ്പിച്ചു
പുതുവർഷത്തെ വരവേൽക്കുവാനായി എല്ലാവരും തയ്യാറെടുക്കുന്ന ഈ വേളയിൽ ടുക്‌സിയിൽ സേവനമനുഷ്ഠിക്കുന്ന ഡ്രൈവർമാർക്ക് നല്ലൊരു വിഷു കൈനീട്ടം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംരംഭം സംഘടിപ്പിച്ചത്. ഡ്രൈവർമാരുടെ ക്ഷേമത്തിനാണ് ഞങ്ങൾ പ്രഥമ പരിഗണന നൽകുന്നത്. ഈ ദൗത്യത്തിന് ഞങ്ങളോടൊപ്പം സഹകരിച്ച സപ്ലൈകോയ്ക്ക് ഹൃദയത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നു. ടുക്‌സി പ്രതിനിധികൾ പറഞ്ഞു.
തുടക്ക കാലം മുതൽക്കേ സാമൂഹിക പ്രതിപദ്ധതയുള്ള ടുക്‌സിയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. തിരുവനതപുരം, തൃശൂർ എന്നിവിടങ്ങളിലും ടുക്‌സിയുടെ വിഷു കിറ്റ് വിതരണം വരും ദിവസങ്ങളിൽ നടക്കും.