തിരുവനന്തപുരം:കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലെ ഗോപുരങ്ങളുടെ കുംഭാഭിഷേകവും ഉത്സവവും ആറ് മുതൽ 13 വരെ നടക്കും. ക്ഷേത്രത്തിന്റെ തെക്ക്,പടിഞ്ഞാറ്, വടക്ക് എന്നീ വശങ്ങളിൽ പുതിയതായി നിർമ്മിച്ച മൂന്ന് നിലകളുള്ള അലങ്കാരഗോപുരങ്ങളുടെയും നവീകരിച്ച കിഴക്കേ രാജഗോപുരത്തിന്റെയും ചുറ്റുമണ്ഡപം,പുതിയ തിടപ്പള്ളി തുടങ്ങിയവയുടെ സമർപ്പണവും ക്ഷേത്രഗോപുരങ്ങളുടെ മഹാകുംഭാഭിഷേകവും 5ന് വൈകിട്ട് തന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടക്കും.
13ന് രാവിലെ 9:40 ന് ക്ഷേത്ര തന്ത്രി പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും . ഉച്ചക്ക് 2 :15 ന് പൊങ്കാല നിവേദിക്കുക . ഭക്തർ സുഗമമായി പൊങ്കാലയിടാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയര്മാന് എം.രാധാകൃഷ്ണൻ നായർ , പ്രസിഡന്റ് എം .വിക്രമൻ നായർ, സെക്രട്ടറി എം.ഭാർഗവൻ നായർ , ട്രെഷറർ വി.എസ് . മണികണ്ഠൻ നായർ, വൈസ് പ്രസിഡന്റ് ജെ .സങ്കരദാസൻ നായർ , ജോയിന്റ് സെക്രട്ടറി പി.ശിവകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു