November 25, 2024

Login to your account

Username *
Password *
Remember Me

2021-22ല്‍ വമ്പന്‍ നേട്ടങ്ങളുമായി കിന്‍ഫ്ര

കേരളത്തിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ സേവനത്തിന്റെ മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുന്ന കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ 2021 -22ല്‍ സുപ്രധാന നേട്ടങ്ങളാണ് കൈവരിച്ചത്.

തിരുവനന്തപുരം: നിക്ഷേപസൗഹൃദ കേരളം എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതില്‍ സുപ്രധാനമായ പങ്കു വഹിക്കുന്ന കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കിന്‍ഫ്ര) സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ മേഖലയില്‍ സേവനത്തിന്റെ 30-ആം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 2021-22ല്‍, സമയബന്ധിതമായ ആസൂത്രണത്തിലൂടെ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ കിന്‍ഫ്രയ്ക്ക് സാധിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമാശ്വാസ പദ്ധതി, വ്യവസായ ഭദ്രത തുടങ്ങിയ കോവിഡ് പുനരധിവാസ പദ്ധതികള്‍ മുഖേനയും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു 2021 -22ല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞുവെന്ന്, സംസ്ഥാന വ്യവസായ-കയര്‍-നിയമ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് അറിയിച്ചു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ നിരവധി സുപ്രധാന നേട്ടങ്ങളാണ് കിന്‍ഫ്രയ്ക്ക് ഉറപ്പാക്കാന്‍ കഴിഞ്ഞത്. 2021-22 ല്‍ ജനുവരി വരെ മാത്രം കിന്‍ഫ്ര നടത്തിയ അലോട്ട്‌മെന്റ് മുഖേന 20,900-ത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനും 1522 ഓളം കോടി രൂപയുടെ സ്വകാര്യ നിക്ഷേപങ്ങള്‍ കേരളത്തില്‍ എത്തിക്കുവാനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ നടത്തിയ അലോട്‌മെന്റും, അതുവഴി കേരളത്തിനു ലഭിച്ച നിക്ഷേപങ്ങള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഏകദേശം ആനുപാതികമായി ഈ ഒരു വര്‍ഷം കൊണ്ട് നേട്ടം കൈവരിക്കാന്‍ കിന്‍ഫ്രയ്ക്കു കഴിഞ്ഞു. കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ഭൂമി അലോട്ട് ചെയ്തത് 527.21 ഏക്കര്‍ എന്നതിനെ അപേക്ഷിച്ച് 2021 -22 വര്‍ഷത്തില്‍ ജനുവരി 2022 വരെ മാത്രം 128.82 ഏക്കര്‍ ആണ് അലോട്ട് ചെയ്തത്. ബഹുനില ഫാക്ടറി കെട്ടിടങ്ങളുടെ അലോട്ട്‌മെന്റ് 5 വര്‍ഷത്തില്‍ 680,619.06 ചതുരശ്ര അടി എന്നതിനെ അപേക്ഷിച്ച്, നടപ്പു വര്‍ഷത്തില്‍ ജനുവരി 2022 വരെ മാത്രം 3,45,800.42 ചതുരശ്ര അടി ആണ് അലോട്ട് ചെയ്യാണ്‌നാ സാധിച്ചു. അതു പോലെ, 5 വര്‍ഷം കൊണ്ട് 540.00 യുണിറ്റുകള്‍, 17,228.00 തൊഴിലവസരങ്ങള്‍, 1731.53 കോടി രൂപ നിക്ഷേപം എന്നതിനെ അപേക്ഷിച്ച്, 2021 -22 വര്‍ഷത്തില്‍ ജനുവരി 2022 വരെ മാത്രം 162 യൂണിറ്റുകള്‍, 20888 തൊഴിലവസരങ്ങള്‍, 1522.1 കോടി രൂപ നിക്ഷേപം എന്ന നിലയായി കുതിച്ചു.

മുന്‍ വര്‍ഷങ്ങളേക്കാള്‍ സാമ്പത്തികമായി നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ കിന്‍ഫ്രയ്ക്കു സാധിച്ച വര്‍ഷമാണ് 2021-22. കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴിക്കു വേണ്ടി സ്ഥലം ഏറ്റെടുക്കലിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ പുരോഗമനം കണ്ട വര്‍ഷം കൂടിയാണ് 2021-22. വ്യവസായ വത്ക്കരണവും വ്യവസായ പുരോഗതിയും കൈവരിക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ പ്രത്യേക പദ്ധതി സംസ്ഥാനത്തു നടപ്പിലാക്കുന്നതിന്റെ ചുമതല കിന്‍ഫ്രയ്ക്കാണ്. രണ്ടു നോഡുകളിലായി 2240 ഓളം ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നതിനായി തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ 87% ഭൂമി മെയ് 2022 ഓടെ ഏറ്റെടുക്കും. ചരിത്രപരമായ ഒരു നേട്ടമാണ് ഈ ഏറ്റെടുക്കലിലൂടെ കിന്‍ഫ്ര നേടിയത്. പാലക്കാട് നോഡില്‍ 10,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതിക്ഷിക്കുന്നത്. 22,000-ത്തോളം നേരിട്ടും 80,000-ത്തോളം പരോക്ഷവുമായ തൊഴില്‍ അവസരങ്ങളാണ് ഈ പദ്ധതി മുഖാന്തിരം പ്രതീക്ഷിക്കുന്നത്. ഗിഫ്റ്റ് സിറ്റി എറണാകുളം നോഡിലൂടെ 3000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതിക്ഷിക്കുന്നത്. 10,000-ത്തോളം നേരിട്ടും 20,000-ത്തോളം പരോക്ഷവുമായ തൊഴില്‍ അവസരങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ഈ വ്യവസായ ഇടനാഴിയിലൂടെ പ്രതിവര്‍ഷം സംസ്ഥന ഖജാനവിലേക്കു 600 കോടി രൂപ മുതല്‍ കൂട്ടാന്‍ സാധിക്കും, മന്ത്രി ശ്രീ പി രാജീവ് പറഞ്ഞു.

രാജ്യത്തെ വ്യവസായ പാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ സംവിധാനമാണ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് റേറ്റിംഗ് സിസ്റ്റം. കിന്‍ഫ്രയുടെ 5 പാര്‍ക്കുകള്‍ മികവിന്റെ അടിസ്ഥാനത്തില്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് റേറ്റിംഗ് സിസ്റ്റം പ്രകാരം ദക്ഷിണ മേഖലയില്‍ മുന്നിലെത്തി. കിന്‍ഫ്ര ഹൈ ടെക് പാര്‍ക്ക്, കൊച്ചി; കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്ക്, പാലക്കാട്; കിന്‍ഫ്ര ഫിലിം & വീഡിയോ പാര്‍ക്ക്, കഴക്കൂട്ടം; കിന്‍ഫ്ര സ്മാള്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്ക്, മഴുവന്നൂര്‍; കിന്‍ഫ്ര ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കഞ്ചിക്കോട്, എന്നിവയാണ് ഈ പാര്‍ക്കുകള്‍.

2021-22 വര്‍ഷത്തില്‍ പ്രമുഖ സ്ഥാപനങ്ങളായ ടി.സി.സ്, ടാറ്റ എലക്‌സി, വി ഗാര്‍ഡ്, അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ്, ഹൈകോണ്‍, വിന്‍ വിഷ് ടെക്‌നോളോജിസ്, ട്രാന്‍സ് ഏഷ്യന്‍ ഷിപ്പിംഗ് കോ, ജോളി കോട്‌സ് എന്നിവര്‍ക്ക് അലോട്‌മെന്റ് കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.