കൊച്ചി: എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍, കേരള ഡവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ എന്നിവയിലൂടെ കേരള സര്‍ക്കാര്‍ ക്ലീന്‍ എനര്‍ജി, ക്ലൈമറ്റ് ആക്ഷന്‍ രംഗത്ത് സ്റ്റാര്‍ട്ട് അപ് എക്കോസിസ്റ്റം വികസിപ്പിക്കുന്നതിനായി സോഷ്യല്‍ ആല്‍ഫയുമായി ധാരണാപത്രം ഒപ്പുവച്ചു. സോഷ്യല്‍ ആല്‍ഫ 2018-ല്‍ തുടക്കമിട്ട എനര്‍ജി ഇന്‍റര്‍നാഷണല്‍ ഇന്‍കുബേഷന്‍ സെന്‍ററിലൂടെയാണ് (സിഇഐഐസി) കേരള സര്‍ക്കാരുമായുള്ള ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടത്. സിഇഐഐസി ടാറ്റ ട്രസ്റ്റിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും സംയുക്ത സംരംഭമാണ്. ബയോടെക്നോളജി വകുപ്പ്, ബിറാക്, ടാറ്റ പവര്‍, ടാറ്റ പവര്‍-ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ എന്നിവ സിഇഐഐസിക്ക് പിന്തുണ നല്കി വരുന്നു.
എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍, കെഡിഐഎസ്സി എന്നിവയും സിഇഐഐസിയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും കേരള സര്‍ക്കാരിന്‍റെ ക്ലീന്‍ എനര്‍ജി പദ്ധതികള്‍ക്ക് നൂതനമായ സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്തുന്നതിനും ധാരണാപത്രം പിന്തുണ നല്കും. ഊര്‍ജ്ജമേഖലയിലെ വെല്ലുവിളികള്‍ നേരിടുന്നതിനും എല്ലാവര്‍ക്കും ഊര്‍ജ്ജം ലഭ്യമാക്കുന്നതിനുമുള്ള ഉദ്യമങ്ങള്‍ക്കും ഇത് സഹായകമാകും. സഹകരിക്കുന്ന ഏജന്‍സികളുടെ നിലവിലുള്ള ലാബുകളും അടിസ്ഥാന സൗകര്യങ്ങളും പുതിയതായി തയാറാക്കുന്ന ഇന്‍കുബേഷന്‍ കേന്ദ്രത്തിന് പിന്തുണ നല്കും.
കാലാവസ്ഥ വ്യതിയാനം എന്ന വെല്ലുവിളിയെ നേരിടുന്നതിനും ധാരണാപത്രം പിന്തുണ നല്കും. സുസ്ഥിരതയ്ക്കും കാലാവസ്ഥയ്ക്കുമായി സംസ്ഥാന സര്‍ക്കിന്‍റെയും സോഷ്യല്‍ ആല്‍ഫയുടെയും ടാറ്റ പവറിന്‍റെയും പ്രതിബദ്ധതയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും പരിശ്രമിക്കും.
പുനരുപയോഗത്തിനും ഊര്‍ജ്ജത്തിന്‍റെ ഉത്പാദനത്തിനും വിതരണത്തിനും സൂക്ഷിപ്പിനും ഉപയോഗത്തിനും കാര്യക്ഷമതയുള്ള പരിഹാരങ്ങള്‍ കണ്ടെത്തേണ്ടത് കാലാവസ്ഥാ വെല്ലുവിളി പരിഹരിക്കുന്നതിന് പ്രധാനമാണെന്ന് സോഷ്യല്‍ ആല്‍ഫ സ്ഥാപകനും സിഇഒയുമായ മനോജ്കുമാര്‍ പറഞ്ഞു.
സിഇഐഐസയിലൂടെ കേരള സര്‍ക്കാരുമായി പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്ന് ടാറ്റ പവര്‍ സിഇഒയും എംഡിയുമായ ഡോ. പ്രവീര്‍ സിന്‍ഹ പറഞ്ഞു.
വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഐഎഎസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. ഏബ്രാഹാം ഐഎഎസ് (റിട്ടയേഡ്), കെഎസ്ഇബി സിഎംഡി ഡോ. ബി. അശോക്, കെ-ഡിഐഎസ്സി അംഗം ഡോ. പി.വി. ഉണ്ണികൃഷ്ണന്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി.സി. അനില്‍കുമാര്‍, ഇഎംസി ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍, ടാറ്റ പവര്‍ സിഇഒയും എംഡിയുമായ ഡോ. പ്രവീര്‍ സിന്‍ഹ, ക്ലീന്‍ എനര്‍ജി ഇന്‍റര്‍നാഷണല്‍ ഇന്‍കുബേഷന്‍ സെന്‍റര്‍ സിഇഒ ഡോ. ജി. ഗണേഷ,് ദാസ്, സോഷ്യല്‍ ആല്‍ഫ ഡയറക്ടറും പ്രിന്‍സിപ്പലുമായ ജേക്കബ് പൗലോസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.