കൊച്ചി: പ്രധാനമായും രാജ്യത്തെ ഓഹരി ഇടിഎഫുകളുടെ യൂണിറ്റുകളില്‍ നിക്ഷേപിക്കുന്ന ആക്സിസ് ഇക്വിറ്റി ഇടിഎഫ്സ് ഫണ്ട് ഓഫ് ഫണ്ടിന് ആക്സിസ് മ്യൂച്വല്‍ ഫണ്ട് തുടക്കം കുറിച്ചു. നിഫ്റ്റി 500 ടിആര്‍ഐ ആയിരിക്കും അടിസ്ഥാന സൂചിക. ഫെബ്രുവരി നാലു മുതല്‍ 18 വരെയാണ് പുതിയ ഫണ്ട് ഓഫര്‍. കുറഞ്ഞത് അയ്യായിരം രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും നിക്ഷേപിക്കാം. നിക്ഷേപിച്ചു 15 ദിവസം വരെ പിന്‍വലിക്കുമ്പോള്‍ ഒരു ശതമാനം എക്സിറ്റ് ലോഡ് ബാധകമായിരിക്കും. തുടര്‍ന്ന് എക്സിറ്റ് ലോഡ് ഉണ്ടാകില്ല. വിവിധ മേഖലകളും വിഭാഗങ്ങളും വ്യത്യസ്തമായ പ്രകടനം കാഴ്ച വെക്കുന്ന സാഹചര്യത്തില്‍ വിവിധ വിഭാഗം ഓഹരികളില്‍ മികച്ച രീതിയില്‍ വകയിരുത്തല്‍ നടത്തുന്നതാണ് ആക്സിസ് ഇക്വിറ്റി ഇടിഎഫ്സ് ഫണ്ട് ഓഫ് ഫണ്ടിന്‍റെ കാഴ്ചപ്പാട്. ഇതിലൂടെ വ്യത്യസ്ത ഇടിഎഫുകളിലൂടെ നഷ്ടസാധ്യത വൈവിധ്യവല്‍ക്കരിക്കാനും നിക്ഷേപകര്‍ക്കാകും.
ഉത്തരവാദിത്തത്തോടു കൂടിയ നിക്ഷേപം എന്ന തങ്ങളുടെ തത്വത്തിന് അനയോജ്യമായതാണ് പുതിയ പദ്ധതിയുടെ രീതികളെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ചന്ദ്രേഷ് നിഗം പറഞ്ഞു.