May 20, 2024

Login to your account

Username *
Password *
Remember Me
Author

Author

അശ്വമേധം 5.0 സംസ്ഥാനതല കാമ്പയിന് തുടക്കം രണ്ടാഴ്ച നീളുന്ന കുഷ്ഠരോഗ നിര്‍ണയ പ്രചരണ കാമ്പയിന്‍ രണ്ടായിരത്തി ഇരുപത്തിയഞ്ചോടെ കേരളത്തെ സമ്പൂര്‍ണ കുഷ്ഠരോഗ വിമുക്തമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ടാഴ്ച നീളുന്ന കുഷ്ഠരോഗ നിര്‍ണയ പ്രചരണ കാമ്പയിന്‍, അശ്വമേധം 5.0യുടെ സംസ്ഥാനതല ഉദ്ഘാടനം, തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല.
കീവ്‌: ഉക്രയ്‌ൻ തലസ്ഥാനമായ കീവിൽ ഹെലികോപ്‌ടർ തകർന്നുവീണ്‌ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 14 പേർ മരിച്ചു. ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിർസ്കി(42), അദ്ദേഹത്തിന്റെ ഉപമന്ത്രി യെവ്ജനി യെനിൻ, ആഭ്യന്തര മന്ത്രാലയത്തിലെ സെക്രട്ടറി യുരി ലബ്‌കോവിച്ച്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ മരിച്ചത്‌.
ഇന്ന് രാത്രി 10.30 ന് സൗദി അറേബ്യയിൽ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും ലയണല്‍ മെസിയും നേർക്കുനേർ നേരിടും.
കെ.എസ്.ഇ.ബിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് കോടികളുടെ ബാധ്യത. അടുത്ത ഏഴര വര്‍ഷത്തേക്ക് വൈദ്യുതി ബില്ലിനൊപ്പം പ്രതിമാസം 100 രൂപ വീതം ജനങ്ങള്‍ അധികമായി നല്‍കണം.
ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ കണക്കിലെടുത്ത് എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് യുവജന കമ്മീഷൻ ശിപാർശ നൽകി.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനവും ക്രിസ്മസ് - ന്യൂഇയർ ബമ്പർ ടിക്കറ്റുകളുടെ നറുക്കെടുപ്പും 2023ലെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നു(19 ജനുവരി) നിർവഹിക്കും.
അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ ഇന്ത്യക്ക്‌ രണ്ടാംജയം. ഡി ഗ്രൂപ്പിൽ യുഎഇയെ 122 റണ്ണിന്‌ തോൽപ്പിച്ചു. 34 പന്തിൽ 78 റണ്ണടിച്ച ക്യാപ്‌റ്റൻ ഷഫാലി വർമയാണ്‌ കളിയിലെ താരം. ഷഫാലി 12 ഫോറും നാല്‌ സിക്‌സറുമടിച്ചു. ഇന്ത്യ 3–-219, യുഎഇ 5–-97(സ്‌കോർ).
വിഴിഞ്ഞത്ത് കോവിഡ് കാലത്ത് ആരംഭിക്കുകയും വിജയകരമായി നടത്തിവരികയും ചെയ്ത ക്രൂ ചെയിഞ്ച് പുനരാരംഭിക്കുവാൻ കഴിയില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ നിലപാട് പുന: പരിശോധിക്കണമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
രാജ്യത്തെ സംസ്ഥാനങ്ങളിൽ ഭക്ഷ്യസുരക്ഷയിൽ വളരെ മുന്നിലാണു കേരളമെന്നും കുട്ടികളുടെ പോഷകാഹാര ലഭ്യതയിൽ ദേശീയ ശരാശരി  6.4% ആകുമ്പോൾ കേരളത്തിൽ 32.6% ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.