ഭരണ അട്ടിമറി ലക്ഷ്യമിട്ട് ബോൾസനാരോ അനുകൂലികൾ കലാപനീക്കം നടത്തിയ സംഭവത്തിൽ സൈനികമേധാവിയായ ജനറൽ ജൂലിയോ സെസാർ അരുഡയെ പുറത്താക്കി ബ്രസീൽ സർക്കാർ. സൗത്ത് ഈസ്റ്റ് മിലിട്ടറി കമാൻഡിന്റെ തലവനായിരുന്ന ജനറൽ ടോമസ് മിഗ്വൽ റിബെയ്‌റോ പൈവയെ പകരക്കാരനായി നിയമിക്കുകയും ചെയ്തു.കലാപത്തിൽ മുൻ പ്രസിഡന്റ് ജയ്‌ർ ബോൾസനാരോയുടെ പങ്ക് അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കലാപനീക്കം തടയുന്നതിൽ പരാജയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി നേരത്തേ എടുത്തിരുന്നു.