2022ൽ ടി20 ഫോർമാറ്റിൽ തിളങ്ങിയ താരങ്ങളെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യയിൽ നിന്ന് ഏഴ് താരങ്ങൾ ഇടം നേടി. പുരുഷ വിഭാഗത്തിൽ വിരാട് കോലി, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ എന്നിവർ പട്ടികയിൽ ഇടം നേടി. വനിതാ വിഭാഗത്തിൽ സ്‌മൃതി മന്ദന, ദീപ്തി ശർമ്മ, രേണുക സിംഗ്, യുവതാരം റിച്ച ഘോഷ് എന്നിവരും ടീമിൽ ഇടം പിടിച്ചു. ഇരു വിഭാഗത്തിലും പട്ടികയിൽ പ്രാധിനിത്യം കൂടുതൽ ഇന്ത്യൻ താരങ്ങൾക്കാണ്.
യുഎഇ ആതിഥേയത്വം വഹിച്ച ഏഷ്യൻ കപ്പിൽ ഏറ്റവും അധികം റണ്ണുകൾ നേടുന്ന രണ്ടാമത്തെ താരമാണ് കോലി. കഴിഞ്ഞ വർഷം ഇന്ത്യൻ ക്രിക്കറ്റിൽ 1164 റണ്ണുകളോടെ ഏറ്റവും അധികം റണ്ണുകൾ നേടുന്ന താരമായി സൂര്യകുമാർ യാദവ്. 607 റണ്ണുകളും 20 വിക്കറ്റുകളുമായി ഹർദിക് പാണ്ഡ്യ 2022 പട്ടികയിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ ആയി മാറി.
വനിതാ വിഭാഗത്തിൽ 2022 ലെ വനിതാ ഏഷ്യൻ കപ്പിന്റെ ഫൈനലിൽ അഞ്ച് അർദ്ധ സെഞ്ചുറികൾ അടക്കം 594 റണ്ണുകളോടെ നിർണായകമായ പ്രകടനം നടത്തിയ താരമാണ് സ്‌മൃതി. ബാറ്റിംഗിൽ 370 റണ്‍സും 29 വിക്കറ്റെടുത്ത ദീപ്തിയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമില്‍ ഇടം നല്‍കിയത്. റിച്ച ഘോഷിന്റെ കഴിഞ്ഞ വർഷത്തെ 150 സ്‌ട്രൈക്ക് റേറ്റില്‍ 259 റണ്‍സ് നേടിയ റിച്ചയാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. ടി20 ക്രിക്കറ്റിൽ കഴിഞ്ഞ വർഷം 22 വിക്കറ്റുകൾ നേടിയ രേണുക സിംഗ് പട്ടികയിലെ ബൗളർമാരുടെ നിരയിൽ ഇടം നേടുന്നു.