December 06, 2024

Login to your account

Username *
Password *
Remember Me

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി അരിന സബലെങ്ക

ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബെലാറസിന്റെ അരിന സബലെങ്കയ്ക്ക്. റോഡ് ലേവർ അരീനയിൽ നടന്ന മത്സരത്തിൽ കിരീടപ്പോരാട്ടത്തിൽ കസാക്കിസ്താന്റെ എലീന റൈബാകിനയെ 4-6, 6-3, 6-4 എന്ന സ്‌കോറിനായിരുന്നു പരാജയപ്പെടുത്തിയത് . 24 കാരിയുടെ കന്നി ഗ്രാൻഡ് സ്ലാം കിരീട നേട്ടമാണിത്.


നാളെ നടക്കുന്ന പുരുഷ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ച് സിറ്റ്സിപാസിനെ നേരിടും. ഇരുവരും ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാം ഫൈനലിൽ ഏറ്റുമുട്ടുന്നത്. 2 മണിക്കൂറും 28 മിനിറ്റും പോരാട്ടം നീണ്ടു. ആദ്യ സെറ്റ് 6-4ന് റൈബാകിന സ്വന്തമാക്കി. രണ്ടാം സെറ്റിൽ സബലെങ്ക ഗംഭീര തിരിച്ചുവരവ് നടത്തി. രണ്ടാം സെറ്റ് 6-3നും മൂന്നാം സെറ്റ് 6-4നും സബലെങ്ക സ്വന്തമാക്കി. മികച്ച പ്രകടനം കാഴ്ചവച്ചാണ് സബലെങ്ക കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടം നേടിയത്.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.