March 29, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചിയിൽ ഹെലികോപ്ടർ നിയന്ത്രണംവിട്ട് ഇടിച്ചിറക്കിയപ്പോൾ ആരെന്ന് പോലും അറിയാതെ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിന് എത്തിയ പനങ്ങാട്ടെ നാട്ടുകാർക്കു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ച് ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫ് അലി. പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത ശേഷം എല്ലാവരെയും നേരിൽ കണ്ട് നന്ദി അറിയിക്കുമെന്ന വാക്ക് ആണ് അദ്ദേഹം നിറവേറ്റിയത്.
പൊതുവിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റല്‍ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ സംവിധാനങ്ങളോടെ കൈറ്റിന് പുതിയ ആസ്ഥാനമന്ദിരം തിരുവനന്തപുരം വലിയശാലയില്‍ നി‍ർമ്മിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി പറഞ്ഞു.
ഗോഡൗണുകളിലെ ഭക്ഷ്യസംഭരണ സംവിധാനം ശാസ്ത്രീയമായി പുന:ക്രമീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. വെളളയിൽ എൻഎഫ്എസ്എ ഗോഡൗണും സെൻ്റർ വേർഹൗസിംഗ് കോർപറേഷൻ്റെ ഗോഡൗണും സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ ഇതുവരെ 23,92,089 പേർ (95.70 ശതമാനം) കോവിഡ് പ്രതിരോധ വാക്സിനേഷന്റെ ഒന്നാം ഡോസ് എടുത്തതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 15,39,812 പേർക്ക് (64.37 ശതമാനം) രണ്ട് ഡോസുകളും ലഭിച്ചു കഴിഞ്ഞു.
ബേപ്പൂർ തുറമുഖത്തെ യാത്രക്കാരുടെ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ബേപ്പൂർ പോർട്ടിൽ നിന്നും യാത്ര ചെയ്യുന്ന ലക്ഷദ്വീപ് യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന വിശ്രമകേന്ദ്രമാണ് യാഥാർത്ഥ്യമായതെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: അട്ടപ്പാടിയ്ക്കായി സ്‌പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇംഗ്ലീഷ് ഇന്ത്യ ക്ലെ ലിമിറ്റഡ് ഫാക്ടറി ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഫാക്ടറിയിലെ തൊഴിലാളികൾക്ക് ലേ ഓഫ് കോമ്പൻസേഷൻ ഉടൻ നൽകണമെന്നും മന്ത്രി ആവശ്യമുന്നയിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂര്‍ 489, കൊല്ലം 350, കോട്ടയം 347, കണ്ണൂര്‍ 276, മലപ്പുറം 233, പത്തനംതിട്ട 211, ആലപ്പുഴ 160, പാലക്കാട് 151, ഇടുക്കി 139, വയനാട് 135, കാസര്‍ഗോഡ് 80 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
മുംബൈ: മുംബൈ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 10 വിക്കറ്റുകളും വീഴ്‌ത്തി അജാസ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (കെബിഎഫ്സി), മൗറി ടെക്കിനെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) 2021-22 സീസണിനുള്ള ഔദ്യോഗിക പങ്കാളികളായി പ്രഖ്യാപിച്ചു.