കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് നീരജ് ചോപ്രയുമൊത്തുള്ള പുതിയ ഡിജിറ്റല്‍ ബ്രാന്‍ഡ് കാമ്പെയിനു തുടക്കം കുറിച്ചു. തങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനുള്ള തീരുമാനങ്ങളെടുക്കുമ്പോള്‍ വിശ്വാസ്യതയ്ക്കുള്ള പ്രാധാന്യത്തെ കുറിച്ചാണ് ടാറ്റാ എഐഎ കാ ഭറൂസ എന്ന കാമ്പയിനില്‍ വിശദീകരിക്കുന്നത്.
സാമ്പത്തിക ഭാവിയുമായി ബന്ധപ്പെട്ട ലൈഫ് ഇന്‍ഷൂറന്‍സിനായി ആസൂത്രണം നടത്തുമ്പോള്‍ വിശ്വാസ്യതയ്ക്കുള്ള പ്രത്യേക പ്രാധാന്യത്തെ കുറിച്ച് ഒരു കായികതാരത്തിന്‍റെ കാഴ്ചപ്പാടിലൂടെ ഈ ഡിജിറ്റല്‍ കാമ്പെയിന്‍ വിശദീകരിക്കുന്നുണ്ട്. നീരജ് ചോപ്രയ്ക്ക് തന്‍റെ ജാവലിനിലുള്ള വിശ്വാസവും പരിശീനവും ഒളിമ്പിക്സില്‍ വിജയം നേടാന്‍ എത്രത്തോളം സഹായിച്ചു എന്ന ആശയം കാമ്പെയിന്‍ ഒപ്പിയെടുക്കുന്നുണ്ട്.
ജീവിതത്തില്‍ നമ്മുടെ പല തീരുമാനങ്ങളും വിശദമായ വിശകലനത്തിന്‍റെ മാത്രം ഫലമായല്ല, വിശ്വാസ്യതയുടെ പ്രതിഫലനം കൂടിയാണെന്ന് ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് വെങ്കി അയ്യര്‍ പറഞ്ഞു. ഒരു ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമെന്ന നിലയില്‍ രണ്ടു ദശാബ്ദത്തിലേറെയായി പ്രകടിപ്പിക്കുന്ന കഴിവുകളും ഉപഭോക്താക്കള്‍ തങ്ങള്‍ക്കു മേല്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസവും ഈ കാമ്പെയിനിലൂടെ ഉയര്‍ത്തിക്കാട്ടുന്നതായും അദ്ദേഹം പറഞ്ഞു.
സ്വയം വിശ്വസിക്കാനും വിശ്വസ്തരായവരുടെ സഹായം തേടാനും നീരജ് ചോപ്ര ഇതില്‍ ആവശ്യപ്പെടുന്നതായി ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ഗിരീഷ് കള്റ പറഞ്ഞു.
കായിക രംഗത്തും ജീവിതത്തിലും മികച്ച രീതിയില്‍ തയ്യാറെടുത്തു നില്ക്കുന്നതിന്‍റെ പ്രാധാന്യത്തില്‍ താന്‍ ശക്തമായി വിശ്വസിക്കുന്നതായി നീരജ് ചോപ്ര പറഞ്ഞു. ഭാവിയിലേക്ക് പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ സഹായകമായ ഘടകമാണ് ലൈഫ് ഇന്‍ഷൂറന്‍സ്. ശരിയായ ലൈഫ് ഇന്‍ഷൂറസില്‍ വിശ്വാസ്യത അര്‍പ്പിക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചാണ് ഈ കാമ്പെയിനിലൂടെ താന്‍ പങ്കു വെക്കാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷമാണ് ടാറ്റാ എഐഎ ലൈഫ് നീരജ് ചോപ്രയുമായുള്ള സഹകരണം പ്രഖ്യാപിച്ചത്. ഒളിമ്പിക്സിലെ ഐതിഹാസിക വിജയത്തിനു ശേഷം നീരജ് ചോപ്ര ഒരു ബ്രാന്‍ഡുമായി ഒപ്പു വെച്ച ആദ്യ സഹകരണ കരാറായിരുന്നു അത്. തുടര്‍ന്ന് അദ്ദേഹം ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തേക്ക് എത്തുകയും ചെയ്തു.