June 10, 2026

Login to your account

Username *
Password *
Remember Me

അണ്ടര്‍ 19 താരങ്ങള്‍ക്ക് പങ്കെടുക്കാമെന്ന് ബിസിസിഐ അനുമതി

BCCI approves Under-19 players BCCI approves Under-19 players
മുംബൈ: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയ താരങ്ങള്‍ക്ക് ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാം.10 താരങ്ങളെ കൂടി മെഗാ താരലേലത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ ലേലത്തിലെ താരങ്ങളുടെ എണ്ണം 600 ആയി. അണ്ടര്‍ 19 താരങ്ങള്‍ക്ക് പങ്കെടുക്കാമെന്നുള്ള കാര്യം ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ സ്ഥിരീകരിച്ചു.
എന്നാല്‍ 10 താരങ്ങളുടെ പേര് പുറത്തുവിട്ടിട്ടില്ല. നേരത്തെ, ടീമിലെ വൈസ് ക്യാപ്റ്റന്‍ ഷായിക് റഷീദ്, ഇടംകൈയന്‍ പേസ് ബൗളര്‍ രവി കുമാര്‍, ഓള്‍റൗണ്ടര്‍മാരായ നിഷാന്ത് സിന്ധു, സിദ്ധാര്‍ഥ് യാദവ്, ഓപ്പണര്‍ ആംഗ്രിഷ് രഘുവംശി, മാനവ് പരാഖ്, ഗര്‍വ് സാങ്വാന്‍, ദിനേഷ് ബന എന്നിവര്‍ക്ക് ഐപിഎല്‍ കളിക്കാനാവില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഐപിഎല്ലിന്റെ ഭാഗമാവാനുള്ള കുറഞ്ഞ പ്രായപരിധി 19 വയസാണ്.
ഇതോടെയാണ് ലോകകപ്പ് ടീമിലെ പലരുടേയും ഐപിഎല്‍ പങ്കാളിത്തം കുരുക്കിലായത്. മറ്റൊരു സാധ്യതയുണ്ടായിരുന്നത് ഇതിനകം ഒരു ഫസ്റ്റ് ക്ലാസ് മത്സരമോ ലിസ്റ്റ് എ മത്സരമോ എങ്കിലും കളിച്ചിരിക്കണമെന്നുള്ളതാണ്. എന്നാല്‍ അണ്ടര്‍ 19 താരങ്ങളാരുതന്നെ ഈ മത്സരങ്ങള്‍ കളിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ അണ്ടര്‍ 19 താരങ്ങളുടെ കാര്യം ചര്‍ച്ച ചെയ്യുകയും ലേലത്തില്‍ പങ്കെടുക്കാന്‍ സമ്മതം മൂളുകയുമായിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 28 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...