November 27, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്‍റെ ഭാഗമായി വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ (വിഐഎഫ്) 'വിമന്‍ ഓഫ് വണ്ടര്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു. വ്യക്തിസ്വാതന്ത്ര്യത്തിനായി എല്ലാ പ്രതിസന്ധികളെയും ധൈര്യപൂര്‍വം നേരിട്ട 17 സ്ത്രീകളുടെ പ്രചോദനാത്മകമായ കഥകള്‍ പറയുന്ന പുസ്തകമാണിത്. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുന്‍ സെക്രട്ടറി, സ്കൂള്‍ വിദ്യാഭ്യാസവും സാക്ഷരതയും, വിദ്യാഭ്യാസ മന്ത്രാലയം മുന്‍ സെക്രട്ടറിയുമായ വൃന്ദ സരൂപ്പ് ഐഎഎസ്, മുന്‍ ഐടി സെക്രട്ടറി അരുണ ശര്‍മ ഐഎഎസ്, സിഎന്‍ബിസി-ടിവി18 മാനേജിങ് എഡിറ്റര്‍ ഷെറീന്‍ ഭാന്‍, വിഐഎല്‍ ചീഫ് റെഗുലേറ്ററി ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്സ് ഓഫീസറും, വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ ഡയറക്ടറുമായ പി. ബാലാജി, വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ മേധാവി ഡോ. നിലയ് രഞ്ജന്‍ എന്നിവര്‍ ചേര്‍ന്ന് വെര്‍ച്വല്‍ ചടങ്ങിലൂടെ പുസ്തകം പ്രകാശനം ചെയ്തു. കൃഷി, വിദ്യാഭ്യാസം തുടങ്ങി വിഐഎഫിന്‍റെ വിവിധ സാമൂഹിക പരിപാടികളുടെ ഗുണഭോക്താക്കളായ സ്ത്രീകളെ ചടങ്ങില്‍ വനിത നേതാക്കള്‍ അഭിസംബോധന ചെയ്തു. തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് മറ്റുള്ളവര്‍ക്ക് പിന്തുടരാന്‍ മികച്ച മാതൃക സൃഷ്ടിക്കുന്ന വിഐഎലിന്‍റെ സാമൂഹിക പരിപാടികളിലെ ഗുണഭോക്താക്കളായ സ്ത്രീകളെയും ചടങ്ങില്‍ അനുമോദിച്ചു. ഒരു പ്രമുഖ ടെലികോം കമ്പനി എന്ന നിലയില്‍, സുസ്ഥിരമായ പരിഹാരങ്ങളിലൂടെ സാമൂഹിക മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രത്യേകിച്ച് സ്ത്രീ ശാക്തീകരണം, സുരക്ഷ, ഉപജീവനമാര്‍ഗം എന്നീ മേഖലകളില്‍ വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ തങ്ങളുടെ സാങ്കേതിക ശക്തികള്‍ പ്രയോജനപ്പെടുത്തുകയാണെന്ന് വിഐഎല്‍ ചീഫ് റെഗുലേറ്ററി ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്സ് ഓഫീസറും, വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന്‍ ഡയറക്ടറുമായ പി. ബാലാജി പറഞ്ഞു.

തിരുവനന്തപുരം: കേരളത്തില്‍ 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 304, കോട്ടയം 161, തിരുവനന്തപുരം 149, കൊല്ലം 128, തൃശൂര്‍ 112, ഇടുക്കി 104, കോഴിക്കോട് 103, പത്തനംതിട്ട 82, മലപ്പുറം 63, വയനാട് 61, പാലക്കാട് 48, ആലപ്പുഴ 47, കണ്ണൂര്‍ 47, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
വലപ്പാട്: വലപ്പാട് ഗവണ്‍മെന്‍റ് ഹൈസ്കൂളിനു കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്‍.
സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, ആക്രി കട ആപ്പും വെബ്സൈറ്റും ഉത്ഘാടനം ചെയ്തു തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ പാഴ്‌വസ്തുക്കൾ ശേഖരിച്ചു പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ പുനരുപയോഗം ചെയ്യുന്ന പ്രവൃത്തിയിൽ വ്യാപൃതരായ കേരള സ്ക്രാപ്പ് മെർച്ചന്റ്സ് അസ്സോസിയേഷൻ (കെ.എസ്.എം.എ) വിവര സാങ്കേതിക വിദ്യയുടെ അതിനൂതനമായ സംവിധാനങ്ങൾ ഉപയോഗിച്ചു വികസിപ്പിച്ച 'ആക്രി കട' എന്ന മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കി.
കണ്ണൂര്‍: ഖരമാലിന്യ പരിപാലന രംഗത്ത് പുതിയ മാതൃകയുമായി ശ്രീകണ്ഠപുരം നഗരസഭ. 'ശുചിത്വം സുന്ദരം ശ്രീകണ്ഠപുരം' എന്ന മാലിന്യ നിര്‍മാര്‍ജന ക്യാമ്പയിന്റെ ഭാഗമായി നഗരസഭയില്‍ നടപ്പിലാക്കി വരുന്ന ശുചീകരണ, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിതകര്‍മസേന ശേഖരിച്ച നഗരസഭയുടെ മാലിന്യ സംസ്കരണ പദ്ധതി പങ്കാളിയായ ഗ്രീൻ വേംസ് എന്ന എജന്‍സിക്ക് കൈമാറി.
തൃശൂർ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും ഗോത്ര വനിതകൾക്കുമായ് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 10 ലോക വൃക്കദിനം മുതല്‍ ഉയര്‍ന്ന രക്താദിമര്‍ദവും പ്രമേഹവുമായി എന്‍സിഡി ക്ലിനിക്കുകളിലെത്തുന്ന എല്ലാ രോഗികള്‍ക്കും വൃക്ക രോഗവും പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ആഗോള ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം അതിന്റെ ലോകോത്തര എഞ്ചിനീയറിംഗ് സാധ്യതകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിലുടനീളമുള്ള പ്രതിഭകളെ കണ്ടെത്തി ഒരു പുതിയ ടീം രൂപീകരിക്കുന്നു.