November 27, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും തിരുവനന്തപുരം: ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 24 വ്യാഴാഴ്ച വൈകുന്നേരം 3.30ന് ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
ചെന്നൈ: റോയല്‍ എന്‍ഫീല്‍ഡ് 120-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിപണിയിലിറക്കിയ ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ വിതരണം ചെയ്തു തുടങ്ങി. വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനെന്റല്‍ ജിടി 650 എന്നിവയാണ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി കമ്പനി പ്രത്യേകം രൂപകല്‍പന ചെയ്തത്.
മലപ്പുറം, വയനാട് ജില്ലകള്‍ക്ക് ഗോള്‍ഡ് കാറ്റഗറിയില്‍ പുരസ്‌കാരം തിരുവനന്തപുരം: ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്ഷയരോഗ മുക്ത നിലവാരം വിലയിരുത്തുന്നതിന് വേണ്ടിയുള്ള സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷന്റെ (Sub National certification of progress towards TB free status) ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തില്‍ സില്‍വര്‍ കാറ്റഗറിയിലാണ് സംസ്ഥാനത്തിന് പുരസ്‌കാരം ലഭിച്ചത്.
മലപ്പുറം: കോവിഡാനന്തര പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ പതിവ് രീതിയില്‍ നിന്ന് മാറി നടക്കാനൊരുങ്ങി മലബാറിലെ റസ്ട്രന്റ് സംരംഭകര്‍. അറേബ്യന്‍ വിഭവങ്ങള്‍ അരങ്ങുവാഴുന്ന ഈ രംഗത്തിപ്പോള്‍ പുതിയ രുചി മാറ്റത്തിന്റെ പരീക്ഷണങ്ങളാണ് നടക്കുന്നത്.
മുപ്പതാം വര്‍ഷത്തില്‍ അഭിമാനമായി വിവിധ തുടര്‍പദ്ധതികള്‍ക്കും കിന്‍ഫ്രയുടേതായി പുരോഗമിക്കുന്നുണ്ട്. കൊച്ചി അമ്പലമുകളില്‍ 481 ഏക്കറില്‍ 1200 കോടി മുതല്‍ മുടക്കില്‍ കിന്‍ഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍ പാര്‍ക്കിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി 300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ സേവനത്തിന്റെ മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുന്ന കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ 2021 -22ല്‍ സുപ്രധാന നേട്ടങ്ങളാണ് കൈവരിച്ചത്.
കോഴിക്കോട്: ഐ.ടി മേഖലയിലേക്ക് അവസരങ്ങളുടെ ആകാശമൊരുക്കി സര്‍ക്കാര്‍ സൈബര്‍പാര്‍ക്കും ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റും. സൈബര്‍പാര്‍ക്കില്‍ ഈ മാസം 26, 27 തീയതികളിലായ സംഘടിപ്പിക്കുന്ന റീബൂട്ട് 2022 ജോബ് ഫെയറിലാണ് ഐ.ടി മേഖലയിലെ ആയിരത്തോളം ഒഴിവുകളിലേക്ക് നിയമനങ്ങള്‍ നടക്കുന്നത്. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പുതിയ തൊഴിലന്വേഷകര്‍ക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 2016, 17, 18 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നടത്തിവന്നിരുന്ന ജോബ് ഫെയര്‍ കൊവിഡ് പ്രതിസന്ധി കാരണമാണ് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി നടക്കാതിരുന്നത്. ഈ വര്‍ഷം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അറുപതോളം ഐ.ടി കമ്പനികളിലെ ഒഴിവുകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്. ഇതുവരെ അയ്യായിരത്തിലധികം പേര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചു. അയ്യായിരത്തിലധികം ഉദ്യോഗാര്‍ത്ഥികളെയാണ് ജോബ് ഫെയറില്‍ പ്രതീക്ഷിക്കുന്നത്. ജി ടെക്, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍, എന്‍.ഐ.ടി ടി.ബി.ഐ, നാസ്‌കോം, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവരും ജോബ് ഫെയറിനോട് സഹകരിക്കുന്നുണ്ട്. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://www.cafit.org.in/reboot-registration/ എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഐ.ടി മേഖലയില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉണ്ടായ ഒഴിവുകളും തൊഴിലവസരങ്ങളും അര്‍ഹരായവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റീബൂട്ട് 2022 സംഘടിപ്പിക്കുന്നതെന്ന് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. കൊവിഡ് കാരണം ജോലി നഷ്ടമായ ഒട്ടേറെപ്പേര്‍ ഒരുഭാഗത്ത് നില്‍ക്കുമ്പോള്‍ പുതുതായി തൊഴില്‍ അന്വേഷിക്കുന്ന പുതിയ തലമുറ മറ്റൊരു ഭാഗത്തുണ്ട്. എല്ലാവര്‍ക്കും അവസരമൊരുക്കുക, അര്‍ഹരായവര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിക്കുന്ന റീബൂട്ട് 2022ന് രജിസ്‌ട്രേഷന്‍ ഘട്ടത്തില്‍ തന്നെ മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും ഒരുപാട് പേര്‍ക്ക് ഇതിലൂടെ തൊഴിലവസരങ്ങള്‍ നല്‍കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി: ഡിമാന്‍ഡ് അനുസരിച്ച് റെഡിമെയ്ഡ് ഫ്യുവല്‍ ബ്രൗസര്‍ ട്രക്കുകളിലൂടെ വാതില്‍ പടിക്കല്‍ ഇന്ധനം എത്തിക്കാനായി മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ റീപോസ് എനര്‍ജിയുമായി സഹകരിക്കുു.
തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഒഡെപെകിന്റെ ഏറ്റവും പുതിയ പദ്ധതിയായ സൗജന്യ ജർമ്മൻ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിന്റെ സംസ്ഥാനതല ക്യാംമ്പയിനിംഗിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
പുതിയ ഓഫീസ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു കോഴിക്കോട്: മഹാമാരി കടന്ന് വീണ്ടും സജീവമാകുന്ന സൈബര്‍പാര്‍ക്കില്‍ കൂടുതല്‍ തൊഴിലവസരങ്ങളൊരുക്കി പിക്‌സ്ബിറ്റ് സൊല്യൂഷന്‍സ്.