കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മോജ് ക്രിയേറ്റേഴ്സിനെ സമന്വയിപ്പിച്ച് ‘മോജ് ഡേഔട്ട്’ നടത്തി ഇന്ത്യയിലെ നമ്പർ വൺ ഹ്രസ്വ വീഡിയോ ആപ്പായ മോജ്. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ 90-ലധികം ക്രിയേറ്റേഴ്സ് പങ്കെടുത്തു.
ശരിയായ സംവിധാനങ്ങളും മാർഗനിർദേശങ്ങളും നൽകി ക്രിയേറ്റേഴ്സിന്റെ കഴിവുകൾ തിരിച്ചറിയാനും അവയെ പരിപോഷിപ്പിക്കാനും പ്രോത്സാഹനം നൽകുക എന്നത് ഞങ്ങളുടെ വലിയൊരാഗ്രഹമാണ്. കേരളത്തിലെ ഞങ്ങളുടെ ക്രിയേറ്റർ കമ്മ്യൂണിറ്റിക്ക് ഒരുമിച്ച് കൂടാനും കണ്ടന്റിനായുള്ള പുത്തൻ ആശയങ്ങൾ കൈമാറാനും ശക്തമായ ഒരു കമ്മ്യൂണിറ്റി കെട്ടിപ്പടുക്കാനും ഒരു പ്ലാറ്റ്ഫോം നൽകുക എന്നതായിരുന്നു കൊച്ചിയിലെ ഡേഔട്ടിന്റെ ഉദ്ദേശം, മോജ്, ഷെയർചാറ്റ് കണ്ടന്റ് സ്ട്രാറ്റജി ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടറായ ശശാങ്ക് ശേഖർ പറഞ്ഞു. മോജിലൂടെ മലയാളത്തിൽ ആവേശകരമായ കണ്ടന്റ് സൃഷ്ടിക്കുന്ന പ്രതിഭകളെ നേരിൽ കാണുവാൻ ഏറെ ആകാംഷാഭരിതരായിരുന്നു ഞങ്ങൾ, അതുകൊണ്ട് തന്നെ ഇത്രയും ആളുകൾ ഇവന്റിൽ പങ്കെടുക്കാനെത്തിയതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്, ആദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ നിരവധി ക്രിയേറ്റേഴ്സ് തങ്ങളുടെ വിജയകഥ പങ്കുവയ്ക്കുകയും ഡിജിറ്റൽ ക്രിയേറ്റീവ് മേഖലയിലെ വെല്ലുവിളികളെ പറ്റി സംസാരിക്കുകയും ചെയ്തു. കൂടാതെ നൃത്തം, അഭിനയം തുടങ്ങി അവരവരുടേതായ കഴിവുകളും പരിപാടിയിൽ അവതരിപ്പിച്ചു.