April 08, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: സ്തനാര്‍ബുദത്തിനെതിരെ പോരാടുന്നതിന് സ്വയം സ്തന പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാന്‍ എസ്ബിഐ ലൈഫ് 'താങ്ക്‌സ്-എ-ഡോട്ട്' പ്രചാരണപരിപാടിക്കു തുടക്കം കുറിച്ചു.
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയായ യു.എസ് - ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (യു.എസ്.ഐ.എസ്.പി.എഫ്) എച്ച്.സി.എല്ലിന്റെയും ശിവ് നാടാർ ഫൗണ്ടേഷന്റെയും സ്ഥാപകനായ ശിവ് നാടാരെ 2022 ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു.
കെ.പി.എം.ജിയുടെ 2022ലെ ഔട്ട്‌ലുക്ക് റിപ്പോർട്ട് പുറത്ത് കൊച്ചി : ഇന്ത്യയിലെ 66 ശതമാനം സി.ഇ.ഒമാർ അടുത്ത വർഷം സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അതിൽ 58 ശതമാനം പേരും സാമ്പത്തിക മാന്ദ്യം നേരിയ രീതിയിൽ ചെറിയ കാലത്തേക്ക് മാത്രമായിരിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്.
ക്രോമയുടെ ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ് 2022 ഒക്ടോബര്‍ 30 വരെ കൊച്ചി: ടാറ്റാ ഗ്രൂപില്‍ നിന്നുള്ള ഓമ്നി ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ് കാമ്പെയിന്‍ വഴി ദീപാവലി ഓഫറുകള്‍ അവതരിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ് കാമ്പെയിനിന്‍റെ ഭാഗമായി 2022 ഒക്ടോബര്‍ 30 വരെ ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളും നേടാം.
കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസ് യാത്രക്കാർക്കുവേണ്ടി ഡിജിറ്റൽ യാത്രാനുഭവമൊരുക്കുന്ന ചലോ, പുതിയ ഉത്സവകാല സൂപ്പർ സേവർ പ്ലാൻ അവതരിപ്പിച്ചു. വെറും 50 രൂപയ്ക്ക് ഏത് റൂട്ടിലേക്കും 10 യാത്രകളാണ് ഒറ്റ തവണ സൂപ്പർ സേവർ ഓഫറിലൂടെ ലഭ്യമാക്കുന്നത്.
തിരുവനന്തപുരം:സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന 'മാ-വിഷയി' ലഹരി വർജ്ജന ബോധവത്ക്കരണ നാടകം പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ഒക്ടോബര്‍ 22ഓടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായും ഒക്ടോബര്‍ 23ന് അതിതീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കാട്ടാക്കട താലൂക്ക് പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ സംബന്ധിച്ച, റീസര്‍വ്വെ, പോക്കുവരവ് ഒഴികെയുള്ള, പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനുമായി 'കളക്ടറോടൊപ്പം' അദാലത്ത് നാളെ ( ഒക്ടോബര്‍ 21)നടക്കും.
പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസുകളുടെ നടത്തിപ്പിലേക്കായി തിരുവനന്തപുരം ജില്ലയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന സ്‌പെഷ്യല്‍ കോടതിയിലേക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു.
ലഹരി വസ്തുക്കളുടെ പിടിയിൽ നിന്ന് യുവത്വത്തെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാർ ഊർജ്ജിതമായ ശ്രമങ്ങൾ ആണ് നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Ad-Karikkakom Temple FEestival 2026
Ad - book cover
sthreedhanam ad

Popular News

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കള…

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കളക്ടറും ചീഫ് ഇലക്ടറൽ ഓഫീസറും

Apr 06, 2026 38 കേരളം Pothujanam

എന്റെ ഒരു വോട്ട് കൊണ്ട് എന്തു സംഭവിക്കാൻ എന്ന ജെൻ സീ ചോദ്യങ്ങൾക്ക് ആ ഒരു വോട്ട് മതി നാടിന്റെ വിധി മാറ്റിയെഴുതാൻ എന്ന തകർപ്പൻ സന്ദേശവുമായി വൈറലായിരിക്...