April 02, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ ആശംസകൾ നേര്‍ന്നുള്ള മിൽമയുടെ ഫേസ്ബുക്ക് പോസ്റ്റിൽ സോഷ്യല്‍ മീഡിയയിൽ വലിയ ചർച്ച. അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാള്‍ ഒട്ടും താഴെയല്ല പുരുഷന്‍ എന്നാണ് പോസ്റ്റിൽ മിൽമ പറയുന്നത്. വുമൺസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല.
തിരുവനന്തപുരം: പൊള്ളുന്ന ചൂടിനിടെ നേരിയ ആശ്വാസമേകി മഴ മുന്നറിയിപ്പ്. മാർച്ച് 11ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കൊല്ലം : സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയിലെ സെസും ഫീസും അടക്കം വിവാദ നിർദേശങ്ങളെ, ചർച്ചയ്ക്ക് മുൻപേ പിന്തുണച്ച് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ. ഇതോടെ സമ്മേളനത്തിലെ ചർച്ചകൾക്ക് ഇനി പ്രസക്തി ഇല്ലാതായി.
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് തുക അനുവദിച്ച് ധന വകുപ്പ്. 2.40 കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് മാസത്തെ വാടക കുടിശ്ശികയാണ് അനുവദിച്ചത്.
ദില്ലി : കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തിയതോടെ എസ്ഡിപിഐയെ നിരോധിക്കാനുള്ള സാധ്യത കൂടി. ദേശീയ അധ്യക്ഷൻ എം കെ ഫൈസിയുടെ അറസ്റ്റിന് പിന്നാലെ എസ്ഡിപിഐക്കെതിരെ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് അന്വേഷണ ഏജൻസി.
മുംബൈ: മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് രണ്ടാം ദിവസം ട്രെയിനിൽ സഞ്ചരിക്കവെ റെയിൽവെ പൊലീസ് കണ്ടെത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണം വിജയം കാണുകയായിരുന്നു.
ബ്രസീലിയ: ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷം സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ബ്രസീല്‍ ദേശീയ ടീമില്‍ തിരിച്ചെത്തുന്നു. സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമിലാണ് നെയ്മറും ഇടംനേടിയത്. പരിശീലകന്‍ ഡൊറിവള്‍ ജൂനിയര്‍ 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 21ന് കൊളംബിയയും, 25ന് അര്‍ജന്റീനയുമാണ് ബ്രസീലിന്റെ എതിരാളികള്‍. അര്‍ജന്റീന - ബ്രസീല്‍ വമ്പന്‍ പോരാട്ടത്തില്‍ നെയ്മര്‍ കളിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
ആദായ നികുതി ഇളവ് നേടുന്നതോടൊപ്പം ഉറപ്പായ റിട്ടേണും ലഭിക്കുന്ന നിക്ഷേപ പദ്ധതികളെന്ന നിലയ്ക്ക് ഏറെ ജനപ്രിയമാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റും, ടാക്സ് സേവിംഗ് ഫിക്സഡ് ഡെപ്പോസിറ്റുകളും. 80 സി പ്രകാരം ആദായനികുതി ഇളവുള്ള നിക്ഷേപങ്ങളായ ഇവയ്ക്ക് 5 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡുമുണ്ട്. രണ്ട് നിക്ഷേപ പദ്ധതികളും താരതമ്യം ചെയ്തുനോക്കാം നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് (എന്‍ എസ് സി) ചെറുകിട സമ്പാദ്യങ്ങള്‍ക്കും ആദായ നികുതി ലാഭിക്കുന്ന നിക്ഷേപങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഒരു സേവിംഗ്സ് ബോണ്ടായാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കുന്നത്. ഇന്ത്യയിലുടനീളമുള്ള പോസ്റ്റ് ഓഫീസുകളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഒരു സ്ഥിര വരുമാന നിക്ഷേപ പദ്ധതിയാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. വ്യക്തികള്‍ക്കിടയില്‍ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രാഥമികമായി ലക്ഷ്യമിടുന്നതെങ്കിലും, 1961 ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ആനുകൂല്യങ്ങളും ഈ നിക്ഷേപ പദ്ധതി വാഗ്ദാനം ചെയ്യുന്നു . നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റും ടാക്സ് സേവിംസ് എഫ്ഡിയും തമ്മിലുള്ള വ്യത്യാസം 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള നിലവിലെ പാദത്തില്‍, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് 7.7% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സാധാരണയായി, പ്രധാന ബാങ്കുകള്‍ ടാക്സ് സേവിംസ് എഫ്ഡിക്ക് നല്‍കുന്ന പലിശ നിരക്കുകള്‍ പ്രതിവര്‍ഷം 6.5% മുതല്‍ 7.5% വരെയാണ്. ടിഡിഎസ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിന് ടിഡിഎസ് ഇല്ല. അതേസമയം ഒരു സാമ്പത്തിക വര്‍ഷത്തില്‍ സാധാരണ പൗരന്മാര്‍ക്ക് 40,000 രൂപയ്ക്ക് മുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപയ്ക്ക് മുകളിലും പലിശ ലഭിച്ചാല്‍ ഈ സാമ്പത്തിക വര്‍ഷമാണെങ്കില്‍ ടിഡിഎസ് ബാധകമാകും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍, സാധാരണ പൗരന്മാര്‍ക്ക് 50,000 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 1 ലക്ഷം രൂപയുമായി ടിഡിഎസ് പരിധി കൂട്ടിയിട്ടുണ്ട്. പലിശ കണക്കുകൂട്ടല്‍ എന്‍എസ്സികള്‍ ക്യുമുലേറ്റീവ് പലിശ പേഔട്ട് രീതിയാണ് പിന്തുടരുന്നത്, അവിടെ പലിശ വീണ്ടും നിക്ഷേപിക്കുന്നു. എന്‍എസ്സിയിലെ പലിശ വാര്‍ഷികമായി കോമ്പൗണ്ട് ചെയ്യപ്പെടും, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നല്‍കുകയും ചെയ്യും. ബാങ്കുകള്‍ ക്യുമുലേറ്റീവ്, നോണ്‍-ക്യുമുലേറ്റീവ് പലിശ പേഔട്ട് ഓപ്ഷനുകള്‍ നല്‍കുന്നു ക്യുമുലേറ്റീവ് അല്ലാത്ത എഫ്ഡികള്‍ ത്രൈമാസ ഇടവേളകളില്‍ പലിശ നല്‍കുമ്പോള്‍, ക്യുമുലേറ്റീവ് എഫ്ഡികള്‍ പലിശ വീണ്ടും നിക്ഷേപിക്കുന്നു, ഇത് കാലക്രമേണ കോമ്പൗണ്ടിംഗ് വളര്‍ച്ചയിലേക്ക് നയിക്കുന്നു. എന്‍എസ്സിയും ടാക്സ് സേവിംഗ്സ് എഫ്ഡികളും സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ കിഴിവുകള്‍ക്ക് യോഗ്യമാണ്. എന്നാല്‍ പലിശ വരുമാനത്തിന്‍റെ നികുതിയുടെ കാര്യത്തില്‍ ചില വ്യത്യാസങ്ങളുണ്ട് എന്‍ എസ് സി : നേടിയ പലിശയ്ക്ക് നികുതി നല്‍കേണ്ടതാണ്, പക്ഷേ അത് വീണ്ടും നിക്ഷേപിച്ചതായി കണക്കാക്കുന്നു . ഇത് സെക്ഷന്‍ 80സി പ്രകാരം കിഴിവിന് യോഗ്യമാണ്. അഞ്ചാം വര്‍ഷത്തില്‍ നേടിയ പലിശക്ക് നികുതി നല്‍കേണ്ടതാണ ടാക്സ് സേവിംഗ്സ് എഫ്ഡി: ആദായ നികുതി സ്ലാബ് അനുസരിച്ച് ലഭിക്കുന്ന പലിശക്ക് പൂര്‍ണ്ണമായും നികുതി നല്‍കേണ്ടതാണ്. ഒന്നിലധികം സ്ഥിര നിക്ഷേപങ്ങളുടെ കാര്യത്തില്‍ ടിഡിഎസ് ബാധകമാണ്. ലോക്ക്-ഇന്‍ കാലയളവ് എന്‍ എസ് സിക്ക് 5 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവ് ഉണ്ട്. മരണം, കോടതി ഉത്തരവ് തുടങ്ങിയ ചില വ്യവസ്ഥകളില്‍ ഒഴികെ കാലാവധിയെത്തുന്നതിന് മുന്‍പുള്ള പിന്‍വലിക്കല്‍ അനുവദനീയമല്ല. ടാക്സ് സേവിംഗ്സ് എഫ്ഡിക്ക് 5 വര്‍ഷത്തെ നിര്‍ബന്ധിത ലോക്ക്-ഇന്‍ കാലയളവും ഉണ്ട്, കൂടാതെ അകാല പിന്‍വലിക്കല്‍ അനുവദനീയമല്ല.
കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാരും മൈക്രോസോഫ്റ്റും തമ്മിൽ ഒരു സംയുക്ത കരാർ ഒപ്പുവെച്ചതായി കമ്മ്യൂണിക്കേഷൻസ് സ്റ്റേറ്റ് മന്ത്രി ഒമർ അൽ ഒമർ അറിയിച്ചു. ഇതിലൂടെ മിഡിൽ ഈസ്റ്റിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതിക വിദ്യ പിന്തുണയ്ക്കുന്ന ആദ്യത്തെ ഡാറ്റാ സെൻ്റർ കുവൈത്തിന് സ്വന്തമാകും.
റിയാദ്: പറഞ്ഞ ശമ്പളവും ഭക്ഷണവും താമസസൗകര്യവുമില്ലാതെ ദുരിതത്തിലായി നാല് മലയാളി യുവാക്കൾ. വിസാ തട്ടിപ്പിനിരയായി റിയാദിൽ കുടുങ്ങിയ അവർ കേളി പ്രവർത്തകരുടെ തുണയിൽ നാടണഞ്ഞു. എറണാകുളം സ്വദേശി മുഹമ്മദ് ഷാഹുൽ എന്ന വിസ ഏജന്‍റിന്‍റെ ചതിയിൽപ്പെട്ട് റിയാദിലെത്തിയ യുവാക്കൾ ശരിക്കും ചതിയിൽപ്പെടുകയായിരുന്നു. സഹായം തേടി ഇവർ റിയാദിലെ കേളി കലാസാംസ്കാരിക വേദിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. എറണാകുളം അങ്കമാലി സ്വദേശി രാഹുൽ, തൃശൂർ ചാലക്കുടി സ്വദേശി അഭിഷേക്, പത്തനംതിട്ട സ്വദേശി ചിക്കു, കോട്ടയം മുണ്ടക്കയം സ്വദേശി അഖിൽ എന്നിവരാണ് ഇരകൾ.
Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 60 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...