December 23, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ത്രീഡിസാങ്കേതികവിദ്യയില്‍ രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് തിയറ്ററുകളിലെത്താന്‍ ഇനി 150 ദിവസം മാത്രം. ചിത്രം ജൂണ്‍ 16ന് ആഗോളതലത്തില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
എറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കൊച്ചി: 2023 ഡാക്കര്‍ റാലിയുടെ അവസാന ഘട്ടവും (14ാം സ്റ്റേജ്) സൗദി അറേബ്യയില്‍ സമാപിച്ചപ്പോള്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടി മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം റൈഡര്‍മാര്‍.
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഡ്രൈവര്‍മാര്‍ക്കായി നെമോ ഡ്രൈവര്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. മഹീന്ദ്രയുടെ കണക്റ്റഡ് മൊബിലിറ്റി ഇന്‍ഫ്രാസ്ട്രക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് നെമോ ഡ്രൈവര്‍ ആപ്പ്.
അപകടത്തിലൂടെ വലതുകാല്‍ മുട്ടിന് മീതെവച്ച് നഷ്ടപ്പെട്ട പാലക്കാട് തൃത്താല സ്വദേശി അഞ്ചു വയസുകാരന് കൃത്രിമ കാലിലൂടെ ഇനിയും നടക്കാം.
കൊച്ചി: രാജ്യത്തുടനീളമുള്ള സെയിലിന്റെ ഡീലര്‍മാര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും (സെയില്‍)സൗത്ത് ഇന്ത്യന്‍ ബാങ്കും ധാരണയിലെത്തി.
കൊച്ചി: ക്രൂയിസർ വിഭാഗത്തിലേക്ക് പുതിയ സ്വഭാവവും സ്റ്റൈലും ഉൾപ്പെടുത്തിക്കൊണ്ട്, റോയൽ എൻഫീൽഡ് പുതിയ സൂപ്പർ മെറ്റിയോർ 650 പുറത്തിറക്കി. റോയൽ എൻഫീൽഡിന്റെ വാർഷിക മോട്ടോർസൈക്കിൾ ഉത്സവമായ റൈഡർ മാനിയയിൽ എല്ലാ നിറങ്ങളിലും പ്രദർശിപ്പിച്ചു.
രണ്ടാഴ്ച നീളുന്ന കുഷ്ഠരോഗ നിര്‍ണയ പ്രചരണ കാമ്പയിന്‍ തിരുവനന്തപുരം: സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുന്ന അശ്വമേധം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 18ന് രാവിലെ 11 മണിക്ക് പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
കൊച്ചി: പ്രമുഖ അന്താരാഷ്ട്ര ഫാഷന്‍ ചാനലായ ഫാഷന്‍ ടിവിയുടെ സലൂണായ എഫ്ടിവി സലൂണ്‍ കൊച്ചിയില്‍ ആരംഭിച്ചു. എംജി റോഡില്‍ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂണ്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അനിത നവീണ്‍ ആണ് എഫ്ടിവി സലൂണിന്റെ കൊച്ചി ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത്. ഫാഷന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ കാഷിഫ് ഖാന്‍, ശീമാട്ടി സില്‍ക്‌സ് സിഇഒ ബീന കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സലൂണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച ബ്യൂട്ടി പ്രൊഫഷണലുകളും അത്യാധുനിക സൗകര്യങ്ങളുമുള്ള സലൂണില്‍ ആഡംബരാന്തരീക്ഷത്തില്‍ സെലിബ്രിറ്റികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ള മികച്ച ബ്യൂട്ടി ട്രീറ്റ്‌മെന്റുകളാണ് ലഭ്യമാക്കുന്നത്. സലൂണില്‍ എത്തുന്ന ഒരാള്‍ വര്‍ധിത സൗന്ദര്യത്തോടെയും നവോന്മേഷത്തോടെയുമാണ് തിരിച്ചുപോവുകയെന്ന് ഫാഷന്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ കാഷിഫ് ഖാന്‍ പറഞ്ഞു. ഉദ്ഘാടന പ്രത്യേക ഓഫറായി എല്ലാ സേവനങ്ങള്‍ക്കും 25% കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജനുവരി 31 വരെയാണ് ലഭ്യമാകുക. 1997-ല്‍ ഫാഷന്‍ രംഗത്തെ പ്രമുഖനായ മൈക്കല്‍ ആഡം ഫ്രാന്‍സില്‍ തുടക്കം കുറിച്ച ഫാഷന്‍ ടിവി സലൂണ്‍, സ്പാ രംഗത്തിന് പുറമേ ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, വസ്ത്രങ്ങള്‍, വിദ്യാഭ്യാസം, ഇവന്റ് തുടങ്ങി വിവിധ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഫാഷന്‍ ടിവി പ്രേക്ഷകര്‍ കമ്പനിയുടെ എല്ലാ ബിസിനസ് മേഖലകളെയും ഒരുപോലെ അംഗീകരിച്ചിട്ടുണ്ടെന്നും കാഷിഫ് ഖാന്‍ പറഞ്ഞു.
ന്യൂഡൽഹി: ഫെഡറേഷൻ ഓഫ് ഓട്ടോമോട്ടീവ് ഡീലേഴ്‌സ് അസോസിയേഷന്റെ (എഫ്എഡിഎ) സംഘടിപ്പിക്കുന്ന ദ്വിവത്സര കൺവെൻഷനായ ഓട്ടോ സമ്മി റ്റിന്റെ 12-ാമത് എഡിഷൻ സമാപിച്ചു. "FIT & FUTURE READY" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ന്യൂഡൽഹിയിൽ വച്ചായിരുന്നു ഉച്ചകോടി നടന്നത് .