March 15, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ആക്സിസ് പെന്‍ഷന്‍ ഫണ്ട് മാനേജ്മെന്‍റ് എന്ന സബ്സിഡിയറിക്കു തുടക്കം കുറിച്ചു കൊണ്ട് ആക്സിസ് ബാങ്ക്, റിട്ടയര്‍മെന്‍റ് പെന്‍ഷന്‍ ബിസിനസിലേക്കു പ്രവേശിച്ചു. ബാങ്കിന്‍റെ സബ്സിഡിയറിയായ ആക്സിസ് അസറ്റ് മാനേജ്മെന്‍റ് കമ്പനിയിലൂടെയാണ് ഇത് അവതരിപ്പിക്കുന്നത്.
കൊച്ചി: ഇന്ത്യയിലെ ധനകാര്യ സേവന രംഗത്ത് ജീവനക്കാരുടെ ഏറ്റവും ഇഷ്ട തൊഴിലിടങ്ങളില്‍ ഒന്നായി സൗത്ത് ഇന്ത്യന്‍ ബാങ്കിന് അംഗീകാരം. ടീം മാര്‍ക്‌സ്‌മെന്‍ പ്രസിദ്ധീകരിച്ച മോസ്റ്റ് പ്രിഫേഡ് വര്‍ക് പ്ലേസസ് ഇന്‍ ബിഎഫ്എസ്‌ഐ 2022-23 പട്ടികയിലാണ് ബാങ്ക് ഇടം നേടിയത്.
ആന്റിബയോട്ടിക്ക് പ്രതിരോധത്തിന്റെ തോത് കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടപ്പിലാക്കും തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം സര്‍ക്കാര്‍ ദന്തല്‍ കോളേജിലെ നവീകരിച്ച വെബ്‌സൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി.
കൊച്ചി: ഇന്ത്യയിലെ ഇ-കൊമേഴ്സ് മാര്‍ക്കറ്റ് പ്ലേസായ മീഷോ കേരളത്തില്‍ വന്‍ വളര്‍ച്ച കൈവരിച്ചു. വിതരണക്കാരില്‍ 117 ശതമാനം വളര്‍ച്ചയാണ് കമ്പനി ഈ വര്‍ഷം കേരളത്തില്‍ നേടിയത്.
ഇന്ത്യയിലുടനീളം വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക വികസനത്തിലൂടെയും ഗ്രാമീണ ജനതയ്ക്ക് മുന്നേറ്റം ഉറപ്പിക്കാനുള്ള സമഗ്ര ശ്രമങ്ങൾക്കാണ് അവാർഡ് ലഭിച്ചത് തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി യ്ക്ക് പ്രോജക്ട് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പിഎംഐ) സൗത്ത് ഏഷ്യയുടെ പുരസ്ക്കാരം. സാമൂഹിക ക്ഷേമ രംഗത്തു നൽകിയ മികച്ച സംഭാവനകൾക്കുള്ള പുരസ്കാരത്തിനാണ് യു എസ് ടി തിരഞ്ഞെടുക്കപ്പെട്ടത്. കമ്പനി നടപ്പിലാക്കുന്ന സാമൂഹിക ക്ഷേമം ലക്ഷ്യമാക്കിയുള്ള ശക്തമായ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സംരംഭങ്ങളാണ് അംഗീകാരത്തിനു കാരണമായത്. ഈ മേഖലയിലെ മികച്ച സംരംഭങ്ങളെ തിരഞ്ഞെടുക്കുവാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഏക സ്ഥാപനമാണ് പി എം ഐ. 'സസ്‌റ്റെയ്നബിൾ ഡെവലപ്മെന്റ് ഗോൾസ് 2030' എന്ന ലക്ഷ്യവുമായി ബന്ധപ്പെടുത്തി വിവിധ സിഎസ്ആർ ക്യാമ്പയിനുകളാണ് യു എസ് ടി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ വിദ്യാഭ്യാസ-സാമൂഹിക വികസന പ്രവർത്തനങ്ങൾക്കുവേണ്ടി യു എസ് ടി നിരന്തരം പ്രവർത്തിച്ചു വരുന്നു. അഡോപ്റ്റ് എ സ്‌കൂൾ, വിദ്യാർത്ഥി സ്കോളർഷിപ്പുകൾ, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റലൈസേഷൻ ക്യാമ്പയിനുകൾ, ഗ്രാമപ്രദേശങ്ങളിലെ ലൈബ്രറി നിർമ്മാണം, ആദിവാസി മേഖലകളിലും ഗ്രാമപ്രദേശങ്ങളിലും സാമൂഹിക അടിസ്ഥാനത്തിലുള്ള ഡിജിറ്റൽ പഠനകേന്ദ്രങ്ങൾ മുതലായ ഒട്ടനേകം പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി യു എസ് ടി സംഘടിപ്പിക്കുന്നു. അംഗ പരിമിതർക്കും സാമൂഹിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിഭാഗക്കാർക്കും വിദ്യാഭ്യാസ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും നടന്നു വരുന്നു. വിദ്യാഭ്യാസത്തിലൂടെ ജീവിതപരിവർത്തനം (ട്രാൻസ്ഫോർമിംഗ് ലൈവ്സ് ത്രൂ എജുക്കേഷൻ) എന്ന യു എസ് ടി യുടെ പ്രവർത്തനങ്ങൾക്ക് വിവിധ മേഖലകളിൽ നിന്നുള്ള പ്രശംസ നേടുവാൻ സാധിച്ചിട്ടുണ്ട്. അഡോപ്റ്റ് എ സ്‌കൂൾ പദ്ധതിപ്രകാരം സ്‌കൂളുകൾ ദത്തെടുത്ത് അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിലൂടെ സാമൂഹിക പുരോഗതി കൈവരിക്കുവാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം വർദ്ധിച്ചിട്ടുണ്ട്. താഴ്ന്ന സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിൽ നിന്ന് വരുന്ന വിദ്യാർഥികൾക്ക് ഇതിലൂടെ അവരുടെ പരിമിതികളെ തരണം ചെയ്യുവാനും വിദ്യാഭ്യാസത്തിലൂടെ വമ്പിച്ച നേട്ടങ്ങൾ കൈവരിക്കുവാനും യു എസ് ടി യുടെ ശ്രമങ്ങൾ സഹായിക്കുന്നു. തിരുവനന്തപുരം, കൊച്ചി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കോയമ്പത്തൂർ, നോയിഡ എന്നിവിടങ്ങളിലെ എല്ലാ പ്രധാന യു എസ് ടി കേന്ദ്രങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ വഴി കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 30,000ൽ അധികം കുട്ടികൾക്ക് പ്രയോജനം നേടുവാൻ സാധിച്ചിട്ടുണ്ട്. മുംബൈയിൽ സംഘടിപ്പിച്ച പി എം ഐ സൗത്ത് ഏഷ്യ കോൺഫറൻസിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ യു എസ് ടി യുടെ ഗ്ലോബൽ പ്രോഗ്രാം മാനേജരായ സ്മിതാ ശർമ, തിരുവനന്തപുരം സി എസ് ആർ അംബാസഡറായ സോഫി ജാനറ്റ്, കൊച്ചി സി എസ് ആർ അംബാസഡറായ പ്രശാന്ത് സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു. "ജീവിത പുരോഗതിയ്കായുള്ള യു എസ് ടി യുടെ ശ്രമങ്ങളിൽ അഭിമാനമുണ്ട്. അതിനോടൊപ്പം വരും തലമുറയ്ക്ക് വിദ്യാഭ്യാസ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഞങ്ങളുടെ കാഴ്ചപ്പാടിന്റെ ഭാഗമാണ് പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നത്. പിഎംഎ നൽകിയ അംഗീകാരം ഞങ്ങളുടെ ടീം നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങൾക്കുള്ള സാക്ഷ്യപത്രമാണ്. ഞങ്ങളുടെ പരിശ്രമങ്ങളെ കൂടുതൽ ആവേശത്തോടെ മുന്നോട്ടുകൊണ്ടുപോകുവാൻ പി എം ഐ യുടെ ഈ പുരസ്കാരം പ്രചോദനം നൽകും. യു‌എസ്‌ടിയിലെ എല്ലാവരുടെയും പേരിൽ, ഞങ്ങളുടെ എല്ലാ സി‌എസ്‌ആർ അംബാസഡർമാർക്കും ലീഡർമാർക്കും വോളന്റിയർമാർക്കും ഈ അവാർഡ് നേടാനായതിനും 2022-നെ ഫലപ്രദമായ ഒരു വർഷമാക്കി മാറ്റിയതിനും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും," യു എസ് ടി ചീഫ് വാല്യൂ ഓഫീസറും സെന്റർ ഓപ്പറേഷൻസ് ഗ്ലോബൽ മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു. "പി എം ഐ പുരസ്ക്കാരം ലഭിച്ചതിലൂടെ ഞങ്ങളുടെ ടീം നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിൽ അഭിമാനം കൊള്ളുന്നു. ഒപ്പം വരുംകാലങ്ങളിൽ അവ വിപുലീകരിക്കുമെന്നും സുസ്ഥിര സാമൂഹിക വികസന മാതൃകകൾ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള യു എസ് ടി യുടെ സാമൂഹിക സംരംഭങ്ങൾ വർദ്ധിപ്പിക്കുമെന്നും യു എസ് ടി സി എസ് ആർ ഗ്ലോബൽ പ്രോഗ്രാം മാനേജറായ സ്മിതാ ശർമ്മ പറഞ്ഞു. യു എസ് ടി യുടെ വിദ്യാഭ്യാസ, സി എസ് ആർ പ്രവർത്തനങ്ങളെപ്പറ്റി കൂടുതൽ അറിയാൻ: https://www.ust.com/en/who-we-are/ust-social-commitment
കാട്ടക്കട മണ്ഡലത്തിലെ നവീകരിച്ച മൂന്ന് റോഡുകൾ തുറന്നു കാട്ടാക്കട നിയോജകമണ്ഡലത്തിൽ നവീകരണം പൂർത്തിയാക്കിയ മൂന്ന് റോഡുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ദേശീയപാത വികസനം 2025ഓടെ പൂർത്തീകരിക്കുന്നത്തിന് സമയബന്ധിതമായി പ്രവർത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ബ്യൂണസ് അയേഴ്‌സ്: ഖത്തര്‍ ഫിഫ ലോകകപ്പിന്‍റെ ഫൈനലില്‍ അര്‍ജന്‍റീനയ്ക്ക് അവസാന നിമിഷം വരെ നെഞ്ചിടിച്ച് നല്‍കിയ താരമാണ് ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ.
മുംബൈ: ക്രിസ്മസ്,ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ ദക്ഷിണ റയിൽവേ കേരളത്തിനായി 17 സ്പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചത്.മറ്റന്നാൾ മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക.
ബെയ്ജിം​ഗ്: ചൈനയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്ന് വർഷത്തോളമായി ചൈനയിൽ നിലവിലുണ്ടായിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ, ക്വാറന്റൈൻ, പരിശോധന എന്നിവയിൽ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിരുന്നു.