March 15, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
പെരുങ്കടവിള ബ്ലോക്ക് ക്ഷീര സംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ മുഴുവന്‍ കന്നുകാലികള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
'ഖാദി പെരുമയിൽ ഇനി നെടുമങ്ങാടും': ഖാദി ഗ്രാമ സൗഭാഗ്യ ഷോ റൂമും ക്രിസ്തുമസ് പുതുവത്സര ജില്ലാതല ഖാദി മേളയും ഉദ്ഘാടനം ചെയ്തു. ഖാദി, കൈത്തറി വ്യവസായങ്ങൾ പൂർണമായും സർക്കാർ പിന്തുണയോടെ മുന്നോട്ട് പോകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ.
പുഷ്പകൃഷിയിൽ മാതൃക തീർത്ത പള്ളിച്ചൽ പഞ്ചായത്തിന് ജൈവ പച്ചക്കറി കൃഷിയിലും വിജയക്കൊയ്ത്ത്.
തിരുവനന്തപുരം ജില്ലയിൽ ഡിസംബർ 26 ന് 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിൽ ഡിസംബർ 26 ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
നന്ദിയോട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച 'സ്നേഹസാഗരം' പാലിയേറ്റിവ് കെയർ കുടുംബസംഗമം ഡി.കെ മുരളി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തും പാലോട് സാമൂഹ്യ ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ക്രിസ്തുമസ് ന്യൂ ഇയര്‍ സമയമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം എല്ലാ ജില്ലകളുടേയും അവലോകന യോഗം ചേര്‍ന്നു തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം:നഗരവസന്തത്തിലെ ആഘോഷങ്ങള്‍ക്ക് സംഗീത മധുരംപകര്‍ന്ന് സൂര്യകാന്തിയില്‍ ഇന്ന് (24-12-2022) അരങ്ങുണരും. കഫെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സൂര്യകാന്തിയില്‍ സംഘടിപ്പിച്ചിട്ടുള്ള ഫുഡ് ഫെസ്റ്റിവലില്‍ ജനത്തിരക്കേറുകയാണ്.
കാസര്‍കോട് : പത്ത് ദിവസങ്ങള്‍, മൂന്ന് വേദികള്‍, കണ്ണും കാതും മനസും കവരുന്ന ഇരുന്നൂറില്‍പ്പരം സ്റ്റാളുകള്‍. സപ്തഭാഷ സംഗമ ഭൂമി മിഴി തുറക്കുകയാണ്, കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിനായി.
ഓപ്പറേഷന്‍ ഹോളിഡേ പ്രത്യേക പരിശോധന തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര സീസണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഹൈദരാബാദ്: തൊഴിൽ - തൊഴിലാളി സംരക്ഷണത്തിന് കേരളം മാതൃകയാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സി.ഐ. ടി.യു. തെലങ്കാനാ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം സ. മല്ലു സ്വരാജ്യം നഗറിൽ (സിദ്ദിപ്പെട്ട) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.