March 14, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി : പ്രമുഖ മെക്‌സിക്കൻ റെസ്റ്റോറന്റ് ബ്രാൻഡായ ടാക്കോ ബെൽ ഉപഭോക്താക്കൾക്ക് രണ്ട് പുതിയ രുചികൾ കൂടി അവതരിപ്പിക്കുന്നു. ഗ്രിൽഡ് ചീസ് ബറിറ്റോയും ക്വസഡില്ലയുമാണ് മെനുവിൽ കൂട്ടിച്ചേർത്ത പുതിയ രുചികൾ.
കൊച്ചി: മുന്‍നിര എഫ്എംസിജി കമ്പനിയായ ആംവേ ന്യൂട്രിലൈറ്റ് വിറ്റാമിന്‍ ഡി പ്ലസ് 1 പുറത്തിറക്കി.
ഇന്ത്യ : പ്ലാറ്റിനം ഗിൽഡ് ഇന്റർനാഷണൽ 2020-ൽ നടത്തിയ അവരുടെ ഒരു മാസം നീണ്ടു നിന്ന റീട്ടെയിൽ സംരംഭമായ പ്ലാറ്റിനം സീസൺ ഓഫ് ഹോപിന്റെ വിജയകരമായ ആദ്യ പതിപ്പിന് ശേഷം 2021 ഒക്ടോബർ 8 മുതൽ നവംബർ 7 വരെ അത് വീണ്ടും അവതരിപ്പിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ ഒന്ന് മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ കൂടി ആരംഭിക്കുകയാണ്.
ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാൻ്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം പൊങ്കൽ ദിനമായ ജനുവരി 14 ന് പ്രദർശനത്തിനെത്തും. നേരത്തെ ഈ വർഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളിൽ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും കോവിഡ് മൂലം ഷൂട്ടിങ് നീളുകയായിരുന്നു. ഇതേ തുടർന്നാണ് റിലീസ് തീയതി നീട്ടിയത്. പൂജ ഹെഡ്ഗെയാണ് നായിക. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്‌ഡെ ചിത്രത്തില്‍വേഷമിടുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ് ചിത്രത്തിലായിരുന്നു താരം അവസാനമായി റൊമാന്റിക് വേഷം കൈകാര്യം ചെയ്തിരുന്നത്. രാധാകൃഷ്ണ കുമാറാണ് സംവിധാനം . യുവി ക്രിയേഷൻ, ടി - സീരീസ് ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിൽ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.
തിരുവനന്തപുരം : ഹൃദയ ചികിത്സക്ക് ഡിജിറ്റൽ സൗകര്യങ്ങൾ കൂടുതൽ ഉപയോഗിക്കണമെന്ന് കാർഡിയോളജിസ്റ്റുകളായ ഡോക്ടർമാർ . ആധുനിക രീതിയിൽ ഉള്ള ഡിജിറ്റൽ ഉപകരങ്ങൾ ഉപയോഗിച്ച് കോവിഡ് കാലത്ത് കൂടുതൽ ഉപയോഗപ്പെടുത്താനാകും.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപ പ്രദേശങ്ങളായ കൊടിയത്തൂര്‍, താമരശ്ശേരി എന്നിവിടങ്ങളില്‍ നിന്നും ഐ.സി.എം.ആറിന്റെ നിര്‍ദേശാനുസരണം പൂന എന്‍.ഐ.വി. സംഘം ശേഖരിച്ച വവ്വാലുകളുടെ പരിശോധന ഫലം പുറത്തു വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കൊച്ചി: ഇന്ത്യയിലെ 72 ശതമാനം തൊഴിലാളികളും സമയപരിധിക്കുള്ളില്‍ തങ്ങളുടെ ജോലി ചെയ്തു തീര്‍ക്കുന്നതിനായി ഒരു ദിവസം ഒമ്പത് മണിക്കൂറിലധികം സമയം കംപ്യൂട്ടറിന്‍റെയോ ലാപ്ടോപ്പിന്‍റെയോ മുമ്പില്‍ ചെലവഴിക്കുന്നതായി പഠനം.
തിരുവനന്തപുരം- ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ സഫിന്‍ സോഫ്റ്റ്‌വെയര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച 50 സ്ത്രീ സൗഹൃദ തൊഴിലിടങ്ങളുടെ പട്ടികയില്‍ ഇടം നേടി.