November 22, 2024

Login to your account

Username *
Password *
Remember Me

സ്കൂൾ തുറക്കൽ : ഒന്നാം ദിനത്തേക്കാൾ 25,000 - ൽ പരം വിദ്യാർത്ഥികൾ കൂടുതൽ മൂന്നാംദിനത്തിൽ സ്‌കൂളുകളിലെത്തി

School reopening: More than 25,000 students arrived at schools on the third day than on the first day School reopening: More than 25,000 students arrived at schools on the third day than on the first day
സ്കൂൾ തുറന്നതുമായി ബന്ധപ്പെട്ട മൂന്നാംദിന കണക്കുകൾ പുറത്തുവന്നപ്പോൾ ഒന്നാം ദിനത്തേക്കാൾ 25,495 കുട്ടികൾ മൂന്നാംദിനം സ്കൂളുകളിൽ കൂടുതലായെത്തി. സ്കൂൾ തുറന്ന നവംബർ ഒന്നാം തീയതി 12,08,290 വിദ്യാർഥികളാണ് സ്കൂളിലെത്തിയത്. രണ്ടാംദിനത്തിൽ ഇത് 5,324 വർദ്ധിച്ച് 12,13,614 ആയി. മൂന്നാം ദിനത്തിലെ കണക്കനുസരിച്ച് 12,33,785 കുട്ടികളാണ് സ്കൂളുകളിൽ എത്തിയത്.
കൊല്ലം, ആലപ്പുഴ, കോട്ടയം,പാലക്കാട്, വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് താരതമ്യേന വർധനവ് കാണിക്കുന്നത്. ആലപ്പുഴ ജില്ലയിലേതടക്കം ചില പ്രളയബാധിത പ്രദേശങ്ങളിൽ ചില സ്കൂളുകൾ അടഞ്ഞുകിടക്കുന്നുണ്ട്. ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ, അലുമിനിയം ഷീറ്റുകൾ തുടങ്ങിയവകൊണ്ട് മേൽക്കൂര നിർമ്മിച്ച സ്കൂളുകൾക്ക് നിബന്ധനകളോടെ താൽക്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയിരുന്നു.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി തയ്യാറാക്കിയ മൂന്ന് മാർഗ്ഗരേഖകളും കർശനമായി പാലിച്ചാണ് അധ്യയനം നടക്കുന്നതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. പൊതു സമൂഹത്തിന്റെ പിന്തുണയോടെ സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ധനവ് എന്നും മന്ത്രി വ്യക്തമാക്കി. രക്ഷിതാക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ വിമുഖത കാട്ടേണ്ടതില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.