March 29, 2026

Login to your account

Username *
Password *
Remember Me

പേടിഎമ്മിലൂടെ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങിയാല്‍ 5000 രൂപയ്ക്കുള്ള സ്വര്‍ണം അധികമായി തിരികെ ലഭിക്കും

If you buy digital gold through Paytm, you will get an additional refund of Rs 5,000 for gold If you buy digital gold through Paytm, you will get an additional refund of Rs 5,000 for gold
കൊച്ചി: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎം ദീപാവലി പ്രമാണിച്ച് പുതിയ 'യെ ദിവാലി ഗോള്‍ഡ് വാലി' ഓഫര്‍ അവതരിപ്പിച്ചു. അഞ്ചാം തീയതി വരെ പേടിഎമ്മിലൂടെ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുന്ന 5000 ഭാഗ്യശാലികള്‍ക്ക് ദിവസവും 5000 രൂപ വിലമതിക്കുന്ന ഡിജിറ്റല്‍ സ്വര്‍ണം ഉടനടി തിരികെ ലഭിക്കുന്നതാണ് ഓഫര്‍. പേടിഎമ്മില്‍ 1000 രൂപയ്‌ക്കോ അതിലധികമോ തുകയ്ക്ക് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് മാത്രമായിരിക്കും ഓഫര്‍ ലഭ്യമാകുക.
ലക്കി ഡ്രോ സ്‌ക്രാച്ച് കാര്‍ഡിലൂടെയായിരിക്കും പേടിഎം ഗോള്‍ഡ് ബാക്ക് ലഭിക്കുക. ഭാഗ്യവാന്മാര്‍ക്ക് പേടിഎം ഗോള്‍ഡ് ലോക്കറിലേക്ക് സ്വര്‍ണം നേരിട്ട് ലഭിക്കും. ഓരാള്‍ക്ക് എത്ര തവണ വേണെങ്കിലും വാങ്ങാം. പേടിഎം ആപ്പില്‍ സ്വര്‍ണത്തിന്റെ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന് ലഭിച്ച സ്വര്‍ണം 'ട്രാന്‍സാക്ഷന്‍' എന്ന ടാബിനു താഴെ കാണാം.
പേടിഎം ഗോള്‍ഡിലൂടെ ഉപയോക്താവിന് ബിഐഎസ് സര്‍ട്ടിഫൈഡ് ചെയ്ത 99.99 ശതമാനം ശുദ്ധമായ 24 കാരറ്റ് സ്വര്‍ണം വാങ്ങാം. ഒരു രൂപ മുതല്‍ ആരംഭിക്കുന്ന, ആഴ്ചയിലോ മാസത്തിലോ ഉള്ള, പേയ്‌മെന്റ് പ്ലാനുകള്‍ ഉപഭോക്താവിന് തന്നെ തെരഞ്ഞെടുക്കാം. ഡിജിറ്റല്‍ സ്വര്‍ണം നാണയങ്ങളാക്കാനും ബാറുകളാക്കാനും രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിലാസത്തില്‍ ലഭ്യമാക്കാനും പ്ലാറ്റ്‌ഫോമില്‍ അവസരമുണ്ട്.
24 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ ഉപഭോക്താവ് ചെയ്യേണ്ടത്:
പേടിഎമ്മില്‍ ലോഗ്ഓണ്‍ ചെയ്ത് പേടിഎം ഡോള്‍ഡ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ദിവസവുമുള്ള വില പരിശോധിക്കുക. ഇഷ്ടമുള്ള തുക അല്ലെങ്കില്‍ തൂക്കം എന്റര്‍ ചെയ്യുക. പേടിഎം വാലറ്റ്, പേടിഎം യുപിഐ, നെറ്റ് ബാങ്കിങ്, കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പേയ്‌മെന്റ് പൂര്‍ത്തിയാക്കിയാല്‍ ഡിജിറ്റല്‍ ലോക്കറില്‍ അപ്പോള്‍ തന്നെ സ്വര്‍ണം എത്തും
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 56 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.