April 01, 2026

Login to your account

Username *
Password *
Remember Me
Author

Author

റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ പ്രശസ്ത സാഹിത്യകാരന്മാരായ ബെന്യാമിനും ജി ആർ ഇന്ദുഗോപനും ആദ്യമായി ഒരുമിച്ച് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ പൂജ ഇന്ന് (സെപ്റ്റംബർ 21) തിരുവനന്തപുരം പൂവാറുള്ള ഗീതു ഇന്റർനാഷണൽ ഹോട്ടലിൽ രാവിലെ 8.30ന് നടക്കും.
നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച മൂന്ന് പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ വിപണിയിലേക്ക്. പ്ലാസ്റ്റിക് ഗ്രോ ബാഗുകള്‍ക്ക് ബദലായി കയര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇ-ക്വയര്‍ ബാഗുകള്‍, പരമ്പരാഗത ചാര്‍കോളിന് പകരം ഉപയോഗിക്കാവുന്ന പീറ്റ്കോള്‍ ഡോട്ട്‌സ്, ടെന്‍ഡര്‍ കോക്കനട്ട് ക്രഷര്‍ എന്നിവ വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തിയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി വിദ്യ(27)യെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. എംഡിഐസിയുവില്‍ ചികിത്സയിലുള്ള വിദ്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
കേരളത്തിലെ വിമാനത്താവളങ്ങൾ നടത്തുന്ന കൊള്ളയുടെ കണക്കുകൾ നിരത്തി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്ത്. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹത്തി​ന്റെ പോസ്റ്റ്. ഡൽഹി, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽനിന്നുള്ള ഭീമമായ ചാർജ് വ്യത്യാസം രേഖപ്പെടുത്തിയാണ് ഐസക്കിന്റെ പ്രതികരണം.
കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള സ്ഥലമേറ്റെടുക്കൽ ജനുവരിയിൽ പൂർത്തിയാകും. ഭൂമിയെടുക്കുന്നതിന്‌ നോഡൽ ഏജൻസിയായ കിൻഫ്രയ്‌ക്ക്‌ പണം നൽകുന്നത്‌ കിഫ്‌ബിയാണ്‌. എറണാകുളം ജില്ലയിൽ അയ്യമ്പുഴയിലെ സ്ഥലം ഏറ്റെടുക്കാൻ 10 ദിവസത്തിനകം കിൻഫ്ര 840 കോടി രൂപ ഭൂമി ഏറ്റെടുക്കൽ ഉദ്യോഗസ്ഥന്‌ കൈമാറും.
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനു കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ചൊവ്വാഴ്‌ച തുടങ്ങും. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലയിലാണ് ആദ്യദിന പരിശോധന. മുഴുവൻ ജില്ലയിലെയും ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും
സൈബർ സുരക്ഷയ്‌ക്കായി കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സൈബർ സുരക്ഷാ കോൺഫറൻസ് കൊക്കൂൺ ശിൽപ്പശാല ഗ്രാൻഡ്‌ ഹയാത്ത്‌ ഹോട്ടലിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും.
ശ്രീനഗർ: 30 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കശ്മീരിൽ സിനിമ തീയറ്ററുകൾ തുറന്നു. പുൽവാമയിലും ഷോപ്പിയാനിലുമുള്ള രണ്ടു തീയറ്ററുകൾ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് തീയറ്ററുകൾ തുറന്നുകൊടുത്തത്
നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 ന് മലപ്പുറത്ത് നടത്താനിരുന്ന പ്രവാസി നിക്ഷേപ സംഗമം 2022 ഒക്ടോബര്‍ 17 ലേയ്ക്ക് മാറ്റി. സംരംഭകര്‍ക്ക് തങ്ങളുടെ ബിസ്സിനസ്സ് ആശയങ്ങൾ നിക്ഷേപകര്‍ക്ക് മുന്‍പാകെ അവതരിപ്പിക്കാനുളള അവസരമൊരുക്കുക എന്നതാണ് നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
കിഴക്കൻ യുക്രൈനിൽ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ഡൊനെറ്റ്‌സ്കിൽ നഗരത്തിൽ സ്‌ഫോടന പരമ്പര. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യൻ പിന്തുണയുള്ള മേയർ അലക്സി കുലെംസിൻ പറഞ്ഞു
Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 78 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.