ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ തുടര്‍ന്നുവരുന്ന വാര്‍ഷികാഘോഷ പരമ്പര മൂന്നാംഘട്ടം പിന്നിട്ടു. ഈ മാസം പത്താം തീയതി വര്‍ക്കല ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ഭരതം എന്ന പേരിട്ട വാര്‍ഷികാഘോഷം കുട്ടികളും മാതാപിതാക്കളും അഭ്യുദയകാംക്ഷികളും അതിഥികളും ചേര്‍ന്ന് മനോഹരമാക്കി. പ്രസിദ്ധ എഴുത്തുകാരന്‍ പ്രൊഫസര്‍ ജോര്‍ജ്ജ് ഓണക്കൂര്‍ ഉത്ഘാടനം ചെയ്ത ഈ വാര്‍ഷികാഘോഷത്തിന് പ്രസിദ്ധ പിന്നണിഗായകന്‍ അന്‍വര്‍ സാദത്തിന്റെ സംഗീതനിശ അകമ്പടിയേകി.
രïാം ഘട്ടം പതിനേഴാം തീയതി ആറ്റിങ്ങല്‍ ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്നു. ചിത്രപതംഗം എന്ന് പേരിട്ട ഈ വാര്‍ഷികരാവ് കുട്ടികളുടെ മനോഹരമായ അവതരണമിടുക്കിനാല്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. ബിജു പ്രഭാകര്‍ ഐ.എ.എസ്. ഉത്ഘാടനം ചെയ്ത ഈ നിശയില്‍ പ്രസിദ്ധ നടന്‍ മധുപാല്‍ മുഖ്യപ്രഭാഷണം നടത്തുകയും വിശേഷാതിഥിയായി എത്തിയ അരവിന്ദ് വേണുഗോപാലിന്റെ സംഗീതമാലിക കാണികളെ പുളകിതരാക്കുകയും ചെയ്തു.
മുന്നാംഘട്ടമായി നിറക്കൂട്ട് എന്ന പേരില്‍ 22-ാം തീയതി മേനംകുളം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളില്‍ എല്‍.കെ.ജി.മുതല്‍ അഞ്ചാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കായി വാര്‍ഷികവിരുന്ന് നടന്നു. ഉദ്ഘാടനം ജില്ലാ ജഡ്ജിയും കേരള നിയമസഭ സെക്രട്ടറിയുമായ എ.എം. ബഷീറും, പ്രസിദ്ധ സിനിമാതാരം സുധീര്‍ കരമന മുഖ്യപ്രഭാഷണവും നടത്തി. 23-ാം തീയതി ആറാം ക്ലാസ്മുതല്‍ പന്ത്രïാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കുള്ള വാര്‍ഷികാഘോഷമായ ജാലകം സുപ്രസിദ്ധ സിനിമാസംവിധായകന്‍ സ്ഫടികം ഭദ്രന്‍ ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ മൂല്യങ്ങളെക്കുറിച്ചുള്ള പ്രഭാഷണം രാജധാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. ബിജു രമേശ് നിര്‍വഹിച്ചു. പ്രസിദ്ധ സിനിമാനടന്‍ നന്ദു മുഖ്യപ്രഭാഷണം നടത്തി. ജ്യോതിസ് ഗ്രൂപ്പ്് ഓഫ് സ്‌കൂള്‍സിന്റെ ചെയര്‍മാന്‍ എസ്. ജ്യോതിസ്ചന്ദ്രന്‍ സ്വാഗതം പ്രസംഗം നിര്‍വഹിച്ചു. ജ്യോതിസ് ഗ്രൂപ്പിന്റെ മറ്റെല്ലാ സ്‌കൂളുകളിലും വാര്‍ഷികാഘോഷങ്ങള്‍ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ കലാസപര്യയുടെ നിദര്‍ശനമായിരുന്നു ഈ ആഘോഷരാവുകള്‍. അതത് സ്‌കൂളികളിലെ പ്രിന്‍സിപ്പാള്‍മാര്‍ സ്‌കൂള്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഒരു പക്ഷേ സംസ്ഥാനത്ത് തന്നെ ഇത്രയും വേറിട്ട രീതിയില്‍ കലാമൂല്യത്തോടെ തുടര്‍ച്ചയായ വാര്‍ഷികാഘോഷ പരമ്പരകള്‍ നടക്കുന്നത് ആദ്യമായിട്ടാകാം. കോവിഡ് വ്യാധിയുടെ കറുത്തരാവുകള്‍ മാറ്റി വെളിച്ചത്തിന്റെ തിളക്കം കുട്ടികളിലേക്ക് പകരുന്ന പ്രക്രിയയുടെ ഭാഗമായിട്ടാണ് ഈ ആഘോഷരാവുകള്‍ ജ്യോതിസ് ഗ്രൂപ്പ് ഒരുക്കുന്നത്.