November 23, 2024

Login to your account

Username *
Password *
Remember Me

ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം നൽകുന്ന 'പ്രോജക്റ്റ് SAMEIP' നടപ്പാക്കാൻ എസ്‌ബിഐ ഫൗണ്ടേഷനും എൻഎസ്‌ഡിഎല്ലും തമ്മിൽ സഹകരിക്കുന്നു

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിയായ നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡും(എൻഎസ്‌ഡിഎൽ), അതിന്റെ 100% അനുബന്ധ സ്ഥാപനമായ എൻഎസ്‌ഡിഎൽ ഡാറ്റാബേസ് മാനേജ്‌മെന്റ് ലിമിറ്റഡും(എൻ‌ഡി‌എം‌എൽ) പ്രോജക്റ്റ് SAMEIP (SBI Foundation and Microsoft India Employability Initiative for Persons with Disabilities) നടപ്പാക്കുന്നതിനായി SBI ഫൗണ്ടേഷനുമായി സഹകരണം പ്രഖ്യാപിച്ചു. നൈപുണ്യ വികസനത്തിലൂടെ ഉപജീവനമാർഗം പ്രാപ്‌തമാക്കുന്നതിലൂടെയും തൊഴിലുടമകൾക്കിടയിൽ ഭിന്ന ശേഷിക്കാരെ ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിനുള്ള സംരംഭമാണ്‌ SAMEIP.


എൻഎസ്‌ഡിഎല്ലും എൻഡിഎംഎല്ലും എസ്ബിഐ ഫൗണ്ടേഷനും തമ്മിൽ എൻഎസ്‌ഡിഎല്ലിന്റെ മുംബൈ ഓഫീസിൽ വച്ച് സഹകരണം സംബന്ധിവച്ച കരാർ ഒപ്പുവച്ചു കൈമാറ്റം ചെയ്തു. പ്രമിത് സെൻ CHRO, NSDL, ശ്രീ സമീർ ഗുപ്തേ എംഡി & സിഇഒ, എൻഡിഎംഎൽ, ശ്രീ ലളിത് മോഹൻ സിഒഒ & പ്രസിഡന്റ്, എസ്ബിഐ ഫൗണ്ടേഷൻ എന്നിവർ ശ്രീമതി പത്മജ ചുണ്ടുരുവിന്റെ (എംഡി & സിഇഒ, എൻഎസ്‌ഡിഎൽ), ശ്രീ. സഞ്ജയ് പ്രകാശ് (എംഡി & സിഇഒ, എസ്ബിഐ ഫൗണ്ടേഷൻ), ശ്രീ സമർ ബൻവത്, (എൻഎസ്‌ഡിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ) എന്നിവർ കരാറിൽ ഒപ്പുവച്ചു.


പ്രോജക്റ്റ് SAMEIP പ്രകാരം, എൻഎസ്‌ഡിഎല്ലും എൻഡിഎംഎല്ലും മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലായി 375 ഭിന്നശേഷിക്കാർക്ക് BFSI, IT ജോലിയിൽ പരിശീലനം നൽകും. കൂടാതെ, പരിശീലനം ലഭിച്ചവർക്ക്‌ തൊഴിൽ പിന്തുണയും ജോലിയിൽ തുടരുന്നതിനുള്ള പോസ്റ്റ് പ്ലേസ്‌മെന്റ് പിന്തുണയും നൽകും.


അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റ് (AIFT) നടപ്പിലാക്കുന്ന എസ്ബിഐ ഫൗണ്ടേഷന്റെയും മൈക്രോസോഫ്റ്റ് ഇന്ത്യയുടെയും സംയുക്ത പരിപാടിയാണ് പ്രോജക്റ്റ് SAMEIP. പ്രോജക്റ്റ് SAMEIP, എൻഎസ്‌ഡിഎല്ലിന്റെ പ്രധാന പരിപാടിയായ അർത്ഥ സമർഥ്, ഒരു പ്രത്യേക നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ എന്നിവയുമായി യോജിപ്പിക്കും.


എൻഎസ്‌ഡിഎൽ എംഡിയും സിഇഒയുമായ ശ്രീമതി പത്മജ ചുണ്ടുരു പറഞ്ഞു, “എസ്‌ബിഐ ഫൗണ്ടേഷൻ പോലെയുള്ള വളരെ പ്രശസ്തവും വിശ്വസനീയവുമായ സ്ഥാപനവുമായി ‘പ്രോജക്റ്റ് SAMEIP’ നായി പങ്കാളികളാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ബിഎഫ്‌എസ്‌ഐ, ഐടി മേഖലകളിൽ ഭി൮ന്നശേഷിക്കാർക്കു ഉപജീവനത്തിനുള്ള അവസരങ്ങൾ നൽകുന്ന ഒരു അതുല്യമായ സംരംഭമാണ് ഈ പദ്ധതി.


എസ്ബിഐ ഫൗണ്ടേഷൻ എംഡിയും സിഇഒയുമായ ശ്രീ. സഞ്ജയ് പ്രകാശ് പറഞ്ഞു, “പ്രോജക്റ്റ് SAMEIP വഴി, കോർപ്പറേറ്റുകളുമായുള്ള ആഴത്തിലുള്ള ഇടപഴകലിലൂടെ ബി എഫ് എസ് ഐ ഇക്കോസിസ്റ്റം പ്രവർത്തനക്ഷമമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എസ്ബിഐ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. പ്രോജക്റ്റ് SAMEIP ന്റെ ഭാഗമായി 375 ഭിന്നശേഷിക്കാർക്ക് ബി എഫ് എസ് ഐ , ഐ ടി എന്നിവയിൽ വൈദഗ്ധ്യം എന്നിവയിൽ വൈദഗ്ധ്യം നൽകുന്നതിന് പിന്തുണ നൽകി ഈ യാത്രയിൽ NSDL ഞങ്ങളോടൊപ്പം കൈകോർത്തതിൽ ഇന്ന് ഞാൻ സന്തുഷ്ടനാണ്."


എൻഡിഎംഎൽ എംഡിയും സിഇഒയുമായ ശ്രീ. സമീർ ഗുപ്‌തെ പറഞ്ഞു, “വിദ്യാഭ്യാസവും നൈപുണ്യ വികസനവും' എന്നതിലെ ഞങ്ങളുടെ ശ്രദ്ധയ്ക്ക് അനുസൃതമാണ് ഈ പ്രൊജക്റ്റ് . ഭിന്നശേഷിക്കാരായ യുവജനങ്ങളുടെ ദീർഘകാല കരിയർ വികസനവും തൊഴിൽ സാധ്യതയും സുഗമമാക്കുന്നതിന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.