November 25, 2024

Login to your account

Username *
Password *
Remember Me
Author

Author

മധ്യ റഷ്യയില്‍ ഇഷെവ്‌സ്‌കിലെ സ്‌കൂളില്‍ വെടിവയ്പ്പ്. ഒന്‍പത് പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 20 പേര്‍ക്ക് പരുക്കേറ്റതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അക്രമി സ്വയം വെടിവച്ച് മരിച്ചു. 1000 വിദ്യാര്‍ത്ഥികളും 80 അധ്യാപകരും സ്‌കൂളില്‍ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും പിന്മാറാനുള്ള സന്നദ്ധത അറിയിച്ച് അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി താന്‍ തുടരുമെന്ന് ഗെഹ്‌ലോട്ട് നിലപാടറിയിക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയാണ് ഗെഹ്‌ലോട്ട് തന്റെ തീരുമാനം അറിയിച്ചത്.
മുന്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ജമ്മുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. പാര്‍ട്ടിയുടെ പതാകയും ഗുലാം നബി പുറത്തിറക്കി.
സംസ്ഥാന വനിതാ കമ്മീഷൻ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കി മാറ്റുമെന്ന് കമ്മീഷൻ അധ്യക്ഷ അഡ്വ പി. സതീദേവി പറഞ്ഞു. ‘സ്ത്രീപക്ഷ കേരളം എന്ന ലക്ഷ്യത്തിലൂന്നി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കമ്മീഷൻ പ്രവർത്തനങ്ങൾ മുന്നോട്ടുപോകും.
നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസിലാണ് അറസ്റ്റ്. കൊച്ചി മരട് പൊലീസാണ്‌ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എം.ബി.ബി.എസ്. പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 100 എംബിബിഎസ് സീറ്റുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കേണ്ടതുണ്ടെന്നും, അതിന് ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാനായി തങ്ങളെ സമീപിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസറുമായി ഓരോ വോട്ടര്‍മാരും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയിലെ മുന്‍നിര പി.യു ഫൂട്ട് വെയര്‍ ഉല്‍പ്പാദകരായ വികെസി പ്രൈഡിന് ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം. ബാര്‍ക്ക്, ഹെറാള്‍ഡ് ഗ്ലോബല്‍, ഇആര്‍ടിസി മീഡിയ എന്നിവര്‍ ഏര്‍പ്പടുത്തിയ പുരസ്‌കാരം മുംബൈയിലെ ഐടിസി മറാത്തയില്‍ നടന്ന ചടങ്ങില്‍ വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്കും ഡയറക്ടര്‍ വി.റഫീക്കും ചേര്‍ന്ന് ഏറ്റുവാങ്ങി.
രാജസ്ഥാനിൽ കോൺഗ്രസ്‌ പ്രതിസന്ധി രൂക്ഷമാക്കി മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ പക്ഷക്കാരായ 92 എംഎൽഎമാർ രാജി നൽകി. ഞായർ രാത്രി വൈകി സ്പീക്കർ സി പി ജോഷിക്ക്‌ ഇവർ രാജിക്കത്ത്‌ നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.
യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിന്‌ ഇന്ത്യക്ക്‌ അർഹതയുണ്ടെന്ന്‌ റഷ്യ. ഇന്ത്യയും ബ്രസീലും സ്ഥിരാംഗത്വത്തിന്‌ യോഗ്യരാണെന്ന്‌ റഷ്യൻ വിദേശമന്ത്രി സെർജി ലാവ്‌റോവ് യുഎൻ പൊതുസഭ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യൻ വിദേശമന്ത്രി എസ്‌ ജയ്‌ശങ്കറിന്റെ പ്രസംഗത്തിന്‌ തൊട്ടുമുമ്പാണ്‌ റഷ്യൻ വിദേശമന്ത്രി ഇന്ത്യയെ പിന്തുണച്ച്‌ സംസാരിച്ചത്‌.