November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
മോസ്‌കോ: സെന്‍ട്രല്‍ റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 16 പേര്‍ കൊല്ലപ്പെട്ടു . 22 പേരുമായി യാത്ര ചെയ്ത എല്‍-410 വിമാനമാണ് രാവിലെ 9.23ന് ടാറസ്ടാനിന്മുകളിലൂടെ പറക്കുമ്പോള്‍ തകര്‍ന്നു വീണതതെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.
വടക്കുപടിഞ്ഞാറൻ ഇറ്റലിയിലെ ജെനോവൻ പട്ടണമായ റോസിഗ്ലിയോണില്‍, പെയ്യുന്ന ശരാശരി വാർഷിക മഴയുടെ 82.9 ശതമാനമാണ് ഒറ്റ ദിവസം കൊണ്ട് പെയ്ത് പോയത്, 34 ഇഞ്ച് മഴ. ഫ്രാൻസ് അതിർത്തിയായ ഇറ്റലിയുടെ വടക്ക് പടിഞ്ഞാറൻ മേഖലയായ ലിഗൂറിയയിലും കനത്ത മഴ പെയ്തു.
കാബൂള്‍: വടക്കന്‍ അഫ്ഗാനിലെ കുന്ദൂസിലെഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മരണം 100 കടന്നു.
ദില്ലി: രണ്ടു ഡോസ് കൊവിഡ് വാക്സീനെടുത്താലും ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് ക്വാറൻറീൻ വേണമെന്ന നിബന്ധന പിൻവലിച്ച് യുകെ.
മഴക്കെടുതിയിൽ സംസ്ഥാനത്ത് 27 മരണം റിപ്പോർട്ട് ചെയ്തു. കോട്ടയത്ത് 14, ഇടുക്കി 10, തിരുവനന്തപുരം ഒന്ന്, തൃശൂർ ഒന്ന്, കോഴിക്കോട് ഒന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്.
മഴക്കെടുതി ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ അറിയിച്ചു.
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളില്‍ കോവിഡ് പകരാതിരിക്കാന്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും പൂര്‍ണമുക്തമല്ല. പല സ്ഥലങ്ങളിലും അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വകഭേദം നിലനില്‍ക്കുകയാണ്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ തൊഴിലാളികളുടെ മക്കൾക്ക് കുറഞ്ഞ നിരക്കിൽ സിവിൽ സർവീസ് കോച്ചിങ് സാധ്യമാക്കാൻ സ്ഥാപിച്ച കിലെ സിവിൽ സർവീസ് അക്കാഡമിയുടെ ആദ്യ റഗുലർ ബാച്ചിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കിലെ ചെയർമാൻ കെ എൻ ഗോപിനാഥ്, ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര ഐ എ എസ്, ഇക്കഴിഞ്ഞ സിവിൽ സർവീസ് പ്രവേശന പരീക്ഷയിൽ 481-ആം റാങ്ക് നേടിയ അശ്വതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി: ടാറ്റ ഗ്രൂപ്പിന്‍റെ ഡിജിറ്റല്‍ ഹെല്‍ത്ത് വിഭാഗമായ ടാറ്റ ഹെല്‍ത്ത് ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. പുതിയ ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോമിലൂടെ ടാറ്റ ഹെല്‍ത്ത് ഫിസിഷ്യന്‍സിന്‍റെയും സ്പെഷലിസ്റ്റുകളുടെയും ഇന്‍സ്റ്റന്‍റ് കണ്‍സള്‍ട്ടേഷന്‍ സേവനമാണ് ലഭ്യമാക്കുന്നത്.