April 21, 2025

Login to your account

Username *
Password *
Remember Me
തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കാന്‍ പോഷ് ആക്ട് പ്രകാരം സംസ്ഥാനത്തെ 95 സര്‍ക്കാര്‍ വകുപ്പുകളിലെ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ ആശംസകൾ നേര്‍ന്നുള്ള മിൽമയുടെ ഫേസ്ബുക്ക് പോസ്റ്റിൽ സോഷ്യല്‍ മീഡിയയിൽ വലിയ ചർച്ച. അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാള്‍ ഒട്ടും താഴെയല്ല പുരുഷന്‍ എന്നാണ് പോസ്റ്റിൽ മിൽമ പറയുന്നത്. വുമൺസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല.
പോക്കറ്റില്‍ ചില്ലറ തിരഞ്ഞിരുന്ന ആ പഴയകാലമല്ല, പേയ്മെന്‍റിന് ഇന്ന് ഡിജിറ്റല്‍ വാലറ്റുകളും കാര്‍ഡുകളുമുണ്ട്. ഇങ്ങനെ ഡിജിറ്റല്‍ പണമിടപാടുകളുടെ കൂടെ വളര്‍ന്നവര്‍ കൂടിയാണ് ജെന്‍ സി. അതുകൊണ്ട് തന്നെ ബാങ്ക് അകൗണ്ടില്‍ പണം വേണമെന്നും കട ബാധ്യത വന്നാല്‍ പാടുപെടുമെന്നും അവര്‍ക്കറിയാം. പക്ഷെ അതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് മികച്ച ക്രെഡിറ്റ് സ്കോര്‍ ഉണ്ടാക്കിയെടുക്കുക എന്നത്. ക്രെഡിറ്റ് സ്കോറിന്‍റെ പ്രാധാന്യം അവഗണിക്കുന്നത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർ​​ഗങ്ങളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ. കേന്ദ്ര സർക്കാറിൻ്റെ പിന്തുണയുള്ളതാണഅ ഇതിൻ്റെ കാരണം. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ചില പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ഇത് നിക്ഷേപകർക്ക് ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ കിഴിവുകൾ ലഭിക്കാൻ കാരണമാകും.
പുതിയ ആദായനികുതി വ്യവസ്ഥയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഭൂരിഭാഗം നികുതിദായകരും പഴയ നികുതി സമ്പ്രദായം ഉപേക്ഷിച്ചേക്കുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. പഴയ നികുതി സമ്പ്രദായത്തില്‍ വിവിധ നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപം നടത്തിയാണ് ഭൂരിഭാഗം ഇളവും നേടുന്നത്. പുതിയ സമ്പ്രദായത്തിലേക്ക് മാറിയാല്‍ പഴയ നികുതി വ്യവസ്ഥയുടെ ആനുകൂല്യങ്ങള്‍ നികുതിദായകര്‍ക്ക് നഷ്ടപ്പെടും .
സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ്, അതാതയത് 80 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 'എസ്ബിഐ പാട്രണ്‍സ്' എന്ന പേരില്‍ ഒരു പ്രത്യേക സ്ഥിര നിക്ഷേപ (എഫ്ഡി) പദ്ധതി ആരംഭിച്ചു. നിലവിലുള്ളതും പുതിയതുമായ എഫ്ഡി നിക്ഷേപകര്‍ക്ക് ലഭ്യമായ 'എസ്ബിഐ പാട്രണ്‍സ്' സ്കീമിന് കീഴില്‍, 0.10 ശതമാനം വരെ അധിക പലിശ ലഭിക്കും. നിരവധി മുതിര്‍ന്ന ഉപഭോക്താക്കള്‍ക്ക് ബാങ്കുമായി ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബന്ധം തിരിച്ചറിഞ്ഞാണ്, ഉയര്‍ന്ന പലിശ നിരക്കുകള്‍ നല്‍കുന്നതെന്ന് എസ്ബിഐ വ്യക്തമാക്കി. '
ബജറ്റില്‍ നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി രാജ്യത്തെ ഡ്രൈ ഫ്രൂട്ട്സ് വ്യാപാര മേഖല. ഉണങ്ങിയ പഴങ്ങളുടെ ആരോഗ്യ നേട്ടങ്ങള്‍ കണക്കിലെടുത്ത് അവയുടെ ചരക്ക് സേവന നികുതി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കണമെന്നും അവ കൂടുതല്‍ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കണമെന്നും രാജ്യത്തെ ഡ്രൈ ഫ്രൂട്ട്സ് വ്യാപാരികളുടെ സംഘടനയായ നട്ട്സ് ആന്‍ഡ് ഡ്രൈ ഫ്രൂട്ട്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൗണ്‍സിലിന്‍റെ കണക്കനുസരിച്ച്, രാജ്യത്തെ ഡ്രൈ ഫ്രൂട്ട്സ് വിപണിയുടെ വാര്‍ഷിക വളര്‍ച്ച 18 ശതമാനം ആണ്. 2029 ആകുമ്പോഴേക്കും ഇത് 12 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
കൊച്ചി: ​ഗതാ​ഗത മന്ത്രി തന്നെ ഒരു പരിഹാസമായി മാറിയെന്ന് പറഞ്ഞ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പൊളിക്കുന്നു. നിയമസഭയിലായിരുന്നു ഒരിക്കൽ മന്ത്രിയുടെ പരാമർശം. എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റ് ആധുനികീകരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടം ഉടനെ പൊളിക്കും. ഇതിനുള്ള ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കും. ടെണ്ടർ നടപടികൾ പൂർത്തിയാക്കി പൊളിക്കൽ ആരംഭിക്കും. കെ.എസ്.ആർ.ടി.സി യുടേയും വൈറ്റില മൊബിലിറ്റി ഹബ്ബിൻ്റേയും ഉടമസ്ഥതയിലുള്ള ഭൂമി പരസ്പരം വച്ചുമാറാനുള്ള ആലോചന ഉപേക്ഷിച്ചു. ഇതനുസരിച്ച് ധാരണാപത്രത്തിലും മാറ്റം വരുത്തും. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.രാജീവ്, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 3 ബില്യൺ ഡോളറിൻ്റെ വായ്പയ്ക്കായി ബാങ്കുകളുമായി ചർച്ച നടത്തുന്നതായി റിപ്പോർട്ട്. അതായത് ഏകദേശം 25000 കോടിയോളം രൂപ കടമെടുക്കാനാണ് മുകേഷ് അംബാനി ഒരുങ്ങുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് അടുത്ത വർഷം നൽകേണ്ട കടം റീഫിനാൻസ് ചെയ്യുന്നതിന് വേണ്ടിയാണു വായ്പ എന്നാണ് സൂചന. എന്നാൽ റിലയൻസ് ഇതുവരെ ഇതിനെകുറിച്ച് പ്രതികരിച്ചിട്ടില്ല
സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോറിനെ കുറിച്ച് ഇന്നത്തെ കാലത്ത് എല്ലാവർക്കും നല്ല ധാരണയുണ്ട്. വായപ എടുക്കാൻ നേരത്താണ് സിബിൽ സ്കോർ വില്ലനാകുന്നത്. മികച്ച സ്കോർ ഇല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ ലോൺ നല്കണമെന്നില്ല. കാരണം ഒരു വ്യക്തിയുടെ സാമ്പത്തിക ആരോഗ്യം മനസ്സിലാക്കുന്നതിനുള്ള ആദ്യപടിയാണ് സിബിൽ സ്കോർ പരിശോധിക്കുന്നത്. സാദാരണയായി സിബിൽ സ്കോർ പരിശോധിക്കുന്നതിന് ഒടിപി ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ പാൻ കാർഡ് ഉപയോഗിച്ച് സിബിൽ സ്കോർ അറിയാനാകും.