Login to your account

Username *
Password *
Remember Me
വാണിജ്യം

വാണിജ്യം (460)

ഇന്‍ഡസ്ട്രി 4.0 യുഗത്തിന് അനുസൃതമായ ഉല്‍പ്പാദന യൂണിറ്റ് രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ മേഖലയുടെ ആവശ്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 200 ദശലക്ഷം സ്വിച്ചുകള്‍ നിര്‍മിക്കുക ലക്ഷ്യം കൊച്ചി, ഏപ്രിൽ 21 , 2022: പാനസോണിക് കോര്‍പ്പറേഷന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ പാനസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യയുടെ പുതിയ ഉല്‍പ്പാദന യൂണിറ്റ് ആന്ധ്ര പ്രദേശിലെ ശ്രീ സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ ഹരിയാനയിലെ മാനേശ്വര്‍ പ്ലാന്റിനെ ആഗോള റിസോഴ്സ് ഫാക്ടറിയായി വികസിപ്പിക്കും.
കൊച്ചി : ഏറ്റവും സാമ്പത്തിക ഭദ്രതയുള്ള മേഖല ദക്ഷിണേന്ത്യയെന്ന് ഇന്ത്യ പ്രൊട്ടക്ഷൻ കോഷ്യന്റ് (ഐപിക്യു) 4.0 സർവേ. മാക്സ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, കാന്തറുമായി സഹകരിച്ച് നടത്തിയ സർവേയിലാണ് ഫലം.
കൊച്ചി: മുന്‍നിര ബാങ്കിതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് കടപ്പത്ര വില്‍പ്പന തുടങ്ങി.
* പ്രമുഖ ഡിജിറ്റല്‍ മള്‍ട്ടി ബ്രാന്‍ഡ് ഇവി അനുഭവ പ്ലാറ്റ്‌ഫോം 20 ബ്രാന്‍ഡുകള്‍ക്ക് ആതിഥേയത്വം വഹിക്കും * ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ 2023ഓടെ 100ലധികം ഇവി അനുഭവ സ്റ്റോറുകള്‍ തുറക്കാന്‍ ആലോചന കൊച്ചി: ഇന്ത്യയിലെ വേഗത്തില്‍ വളരുന്ന മള്‍ട്ടിബ്രാന്‍ഡ് ഇവി പ്ലാറ്റ്‌ഫോമായ ബിലൈവ് കേരളത്തിലെ ആദ്യ ഇവി അനുഭവ സ്റ്റോര്‍ കൊച്ചിയില്‍ തുറക്കുന്നു. കൊച്ചിയിലെ വൈറ്റിലയില്‍ തുറക്കുന്ന ബിലൈവ് ഇവി അനുഭവ സ്റ്റോറില്‍ വ്യക്തിപരമായ മൊബിലിറ്റിക്കും ബിസിനസുകള്‍ക്കുമുള്ള ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയുണ്ടാകും. സുസ്ഥിരമായ മൊബിലിറ്റി പ്രോല്‍സാഹിപ്പിക്കുകയാണ് സ്റ്റോറിലൂടെ ബിലൈവ് ലക്ഷ്യമിടുന്നത്. അതിനായി ഇന്ത്യന്‍ നിര്‍മിതതമായ ബഹുമുഖ ബ്രാന്‍ഡുകളുടെ ഇലക്ട്രിക് ടൂ-വീലറുകള്‍ (ഇ2ഡബ്ല്യുഎസ്), ഇലക്ട്രിക് സൈക്കിളുകള്‍(ഇ-ബൈക്ക്‌സ്), ഇലക്ട്രിക് ഡെലിവറി വാഹനങ്ങള്‍ തുടങ്ങിയവ സ്റ്റോറിലുണ്ടാകും. പെട്ടെന്ന് സര്‍വീസ് നടത്താവുന്ന ഇന്‍-ഹൗസ് സര്‍വീസ് കിയോസ്‌ക്, ബാറ്ററി മാറ്റ സൗകര്യം, ഇവി ചാര്‍ജിങ് സൗകര്യം തുടങ്ങിയവയും പുതിയ സ്റ്റോറിലുണ്ടാകും. സ്റ്റോറിലൂടെ ഇ2ഡബ്ല്യുവുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുകയാണ് ബിലൈവ്. കൈനറ്റിക് ഗ്രീന്‍, ബാറ്റ്ആര്‍ഇ, എല്‍എംഎല്‍-ഡിറ്റെല്‍, ടെക്കോ ഇലക്ട്ര, ജെമോപായ്, ഇ-മോട്ടോറാഡ്, ഹീറോ ലെക്‌ട്രോ തുടങ്ങിയവയെല്ലാം ഇവിടെയുണ്ടാകും. ചാര്‍ജിങിന് പരിഹാരം, ശരിയായ ഇവി തെരഞ്ഞെടുക്കുന്നതിന് വിദഗ്ധരുടെ മാര്‍ഗനിര്‍ദേശം, പോസ്റ്റ് സെയില്‍സ് സര്‍വീസ് പാക്കേജ് തുടങ്ങിയവയും ലഭ്യമാകും. ബിസിനസുകള്‍ക്കുള്ള ഇവി ശ്രേണിയും സ്റ്റോറിലുണ്ട്. ഉദാഹരണത്തിന്, ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കും ഭക്ഷണ വിതരണ കമ്പനികള്‍ക്കുമുള്ള ഡെലിവറി വാഹനങ്ങള്‍ തുടങ്ങിയവ. ബിലൈവ് സ്റ്റോറുകള്‍ ഓണ്‍ലൈനായും ഭൗതികമായും ഉപഭോക്താക്കള്‍ക്ക് ഇവി അനുഭവം പകരുന്നു. വാങ്ങുന്നതിന് മുമ്പ് എല്ലാം മനസിലാക്കാന്‍ അവസരം ഒരുക്കുന്നു. മള്‍ട്ടി ബ്രാന്‍ഡ് ഇവി റീട്ടെയില്‍ ആശയത്തിന്റെ അവതരണത്തോടെ ബിലൈവ് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് വേഗം കൂട്ടുകയാണെന്നും ബോധവല്‍ക്കരണം, ലഭ്യത, ഇവികളുടെ താങ്ങാവുന്ന വില എന്നിവ ഇലക്ട്രിക്കിലേക്ക് മാറുന്ന ഉപഭോക്താക്കള്‍ക്കായി ഒരുക്കുകയാണ് ലക്ഷ്യമിട്ടതെന്നും ബിലൈവ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കളെ ബഹുമുഖ ബ്രാന്‍ഡുകളിലേക്ക് കണക്റ്റ് ചെയ്യുന്നു, ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളതെല്ലാം ഒരു ഷോപ്പില്‍ ലഭ്യമാക്കുന്നുവെന്നും ബിലൈവ് സ്റ്റോറുകള്‍ അധികം താമസിയാതെ 100ലധികം സ്ഥലങ്ങളില്‍ കൂടിയെത്തുമെന്നും ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട ഇവികള്‍ തെരഞ്ഞെടുക്കാന്‍ ഇത് ഉപകാരപ്പെടുമെന്നും ബിലൈവ് സഹ-സ്ഥാപകന്‍ സമര്‍ത്ഥ് ഖോല്‍കര്‍ പറഞ്ഞു. കൊച്ചിയില്‍ സ്റ്റോര്‍ സ്ഥാപിക്കുന്നതോടെ ബിലൈവ് ഉപഭോക്താക്കളെ ക്ലീന്‍ ടെക്കിലേക്ക് അടുപ്പിക്കുകയാണ്. അതുവഴി കാര്‍ബണ്‍ പുറം തള്ളല്‍ കുറയ്ക്കുക എന്ന ആഗോള കാഴ്ചപ്പാടിനോട് ചേരുന്നു. സ്റ്റോര്‍ ഉപഭോക്താക്കള്‍ക്ക് ഇവി അനുഭവം മാത്രമല്ല പകരുന്നത്, അതോടൊപ്പം വിപുലമായ ബ്രാന്‍ഡുകളില്‍ നിന്നും രൂപകല്‍പ്പനകളില്‍ നിന്നും ഇഷ്ടപ്പെട്ട വാഹനം സൗകര്യപ്രദമായി തെരഞ്ഞെടുക്കാനും അവസരം ഒരുക്കുന്നു. റോഡ്‌സൈഡ് അസിസ്റ്റന്‍സ്, ഫിനാന്‍സ്, സര്‍വീസ് പാക്കേജ്, ഇ-മൊബിലിറ്റി സ്‌പെയര്‍ പാര്‍ട്ട്‌സ് തുടങ്ങിയവ ഉള്‍പ്പടെ വില്‍പ്പനാനന്തര സേവനങ്ങളും സ്റ്റോറില്‍ ലഭ്യമാണ്. ബിലൈവില്‍ തങ്ങള്‍ ബിസിനസുകള്‍ വളരെ വേഗം ഇവിയിലേക്ക് മാറുന്നത് കാണുന്നുവെന്നും ബിസിനസ് ഉടമകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ പ്രോല്‍സാഹിപ്പിക്കുന്നുമെന്നും അതുവഴി ഇന്ധന ചെലവ് കുറച്ച് പ്രോഫിറ്റ് വര്‍ധിപ്പിക്കാമെന്ന് മനസിലാക്കികൊടുക്കുമെന്നും ബിലൈവ് സഹ-സ്ഥാപകന്‍ സന്ദീപ് മുഖര്‍ജീ പറഞ്ഞു. ഡെലിവറിക്കും ലോജിസ്റ്റിക്‌സ് ആവശ്യങ്ങള്‍ക്കും അനുയോജ്യമായ കസ്റ്റമൈസ്ഡ് വാഹനങ്ങള്‍, ലളിതമായ ഫിനാന്‍സ് സൗകര്യങ്ങള്‍, ലീസ് മോഡലുകള്‍, ടെക് ബാക്കന്‍ഡ് തുടങ്ങി ഇവി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു കൂട്ടം തന്നെ ബിലൈവിലുണ്ടെന്നും ഇന്ത്യയില്‍ സുസ്ഥിര മൊബിലിറ്റിക്ക് താങ്ങാനാവുന്നതും സുസ്ഥിരവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ ബിലൈവ് അതിരുകള്‍ നീക്കുകയാണെന്നും മുഖര്‍ജീ കൂട്ടിചേര്‍ത്തു. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും പ്രകൃതിക്കു കുഴപ്പങ്ങളുണ്ടാക്കുന്ന ഈ കാലത്ത് ഇലക്ട്രിക് വാഹനങ്ങളില്‍ മാത്രമല്ല, ഭാവിയുടെ അനിവാര്യതയില്‍ കൂടി തങ്ങള്‍ വിശ്വസിക്കുന്നുവെന്നും ബിലൈവുമായി സഹകരിക്കുന്നതിലൂടെ കൊച്ചിക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഇലക്ട്രിക് ടൂ-വീലര്‍ അവരുടെ ആവശ്യങ്ങള്‍ക്കും ബജറ്റിനും അനുസരിച്ച് തെരഞ്ഞെടുക്കാനുള്ള സമ്പൂര്‍ണ ഇലക്ട്രിക് ടൂ-വീലര്‍ പിറ്റ്‌സ്‌റ്റോപ്പ് ഒരുക്കുകയാണ് ലക്ഷ്യമെന്ന് ബിലൈവ് സ്റ്റോര്‍ പാര്‍ട്‌നറായ ഇവി ലോജിക്‌സ് സൊല്യൂഷന്‍സ് എല്‍എല്‍പിയുടെ ദേവി ഹരി പറഞ്ഞു. ക്ലീന്‍ മൊബിലിറ്റിയെ കുറിച്ച് കാര്യമായ അറിവോ അവസരമോ ഇല്ലാത്ത ചെറു നഗരങ്ങളിലേക്ക് ഇവി അനുഭവം എത്തിക്കുന്നതിലാണ് വേഗമേറിയ ഡിജിറ്റല്‍ സ്റ്റാര്‍ട്ട്അപ്പ് ശ്രദ്ധിക്കുന്നത്. സുസ്ഥിര മൊബിലിറ്റിക്കും ഇവിയിലേക്കുള്ള മാറ്റം വേഗമാക്കുന്നതിനും ഫ്രാഞ്ചൈസി മോഡല്‍ സഹകാരികളെ തേടുന്നുണ്ട് ബിലൈവ്.
മുംബൈ, ഏപ്രിൽ 20, 2022- രാജ്യത്ത് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ സർട്ടിഫൈഡ് പ്രീ-ഓൺഡ് കാറുകളുടെ ഡീലർമാരുടെ എണ്ണം 100 കടന്നു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 20 രൂപ എന്ന നിലയില്‍ 200 ശതമാനം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
കൊച്ചി : യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ബ്രാന്‍ഡായ കിംഗ്ഫിഷറിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി രശ്മിക മന്ദാനയും വരുണ്‍ ധവാനും. കിംഗ്ഫിഷറിന്റെ 'സ്പ്രെഡ് ദി ചിയര്‍' കാംപയിന് ഇവരുടെ പങ്കാളിത്തം തുടക്കമിടും. കാംപയിനിന്റെ ഭാഗമായി രശ്മികയും വരുണും ചേര്‍ന്ന് ഒരു ഡാന്‍സ് ഹുക്ക്-സ്റ്റെപ്പ് സൃഷ്ടിച്ചിട്ടുണ്ട്. റെയ്‌ലിന്‍ വാലെസ് സംവിധാനം ചെയ്തിരിക്കുന്ന ടിവിസിയുടെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് റാം സമ്പത്താണ്. രശ്മികയും വരുണും ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി ചേരുതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങളുടെ ബ്രാന്‍ഡ് സന്ദേശം പ്രചരിപ്പിക്കാനും രാജ്യത്തുടനീളം ഞങ്ങളുടെ ബ്രാന്‍ഡ് അനുഭവങ്ങള്‍ ഉയര്‍ത്താനും അവരുടെ പങ്കാളിത്തം സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു-യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ദേബബ്രത മുഖര്‍ജി പറഞ്ഞു. പാന്‍ഡെമിക് കാരണം കഴിഞ്ഞ രണ്ടുവര്‍ഷം എല്ലാവരുടെയും ജീവിതത്തില്‍ പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാവരും കിംഗ്ഫിഷറിനൊപ്പം സന്തോഷം പകരുകയും നല്ല സമയം ആസ്വദിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് വരുണ്‍ ധവാന്‍ പറഞ്ഞു. പ്രാദേശികമായി മാത്രമല്ല, ലോകമെമ്പാടും ആസ്വദിക്കുന്ന, ഇന്ത്യയുടെ ഏറ്റവും മികച്ച ബ്രാന്‍ഡുകളിലൊന്നാണ് കിംഗ്ഫിഷര്‍. കിംഗ്ഫിഷര്‍ കുടുംബത്തിന്റെ ഭാഗമാകുന്നതില്‍ ഞാന്‍ വളരെ ആവേശഭരിതയാണെന്നു രശ്മിക മന്ദാന പറഞ്ഞു.
കൊച്ചി: പുതിയ ബിസിനസ് മൂല്യത്തിന്‍റെ കാര്യത്തില്‍ 33 ശതമാനം വാര്‍ഷിക വളര്‍ച്ച ഉള്‍പ്പെടെയുള്ള നേട്ടങ്ങളുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് 2022 സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്ച വെച്ചു.
കൊച്ചി: രാജ്യത്തെ മുന്‍നിര നിക്ഷേപ സംവിധാനമായ അപ്‌സ്റ്റോക്‌സ്് ഗുഡ് ടില്‍ ട്രിഗേഡ് സൗകര്യം ഏര്‍പ്പെടുത്തി.

Latest Tweets

RT @Themewinter: Did you miss the latest WP Eventin release? 🧐 𝐖𝐏 𝐄𝐯𝐞𝐧𝐭𝐢𝐧 𝟑.𝟎.𝟒 🎉 brings you all new features and tweaks: ✅ 𝐍𝐞𝐰 𝐀𝐝𝐝 𝐄𝐯𝐞𝐧𝐭 𝐭…
Our "WordPress Event Plugin (Events Manager, Event Calendar, WooCommerce Event Tickets)" #WordPress plugin reached… https://t.co/A35s9rkuuG
👉 We recently published a tutorial blog that shows step-by-step guidelines! ✅ No Coding Experience is Required! 👉… https://t.co/kOWY6eAwsC
Follow Themewinter on Twitter