November 22, 2024

Login to your account

Username *
Password *
Remember Me
Author

Author

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ രണ്ട് ഇടത്ത് ഏറ്റുമുട്ടൽ. അരുണാചൽ പ്രദേശിലെ പാങ്‌സൗ ചുരത്തിന് സമീപമാണ് ആദ്യ സംഭവം. നാഗാലാൻഡിലെ നോക്ലക് ജില്ലയിലാണ് രണ്ടാമത്തെ വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തത്. തീവ്രവാദ ഗ്രൂപ്പുകൾ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണിത് വെടിവയ്പ്പ്. മ്യാൻമർ അതിർത്തിയിലെ അസം റൈഫിൾസ് ക്യാമ്പിന് നേരെയാണ് ആദ്യ ആക്രമണം. NSCN (KYA), ULFA (I) തീവ്രവാദി സംഘമാണ് ആക്രമണം നടത്തിയത്. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡും ലാത്തോഡ് ബോംബുകളുമാണ് ഭീകരർ ഉപയോഗിച്ചത്. പിന്നാലെ അസം റൈഫിൾസ് ഉദ്യോഗസ്ഥർ വെടിയുതിർത്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർക്ക് നിസ്സാര പരുക്ക് പറ്റി. നാഗാലാൻഡിലെ നോക്ലക് ജില്ലയിലാണ് രണ്ടാമത്തെ വെടിവയ്പ്പ്. തീവ്രവാദികൾ അതിർത്തിയിലെ ഔട്ട്‌പോസ്റ്റിൽ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്നും നാഗാലാൻഡ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സന്ദീപ് തംഗാഡ്‌ഗെ പറഞ്ഞു. അതേസമയം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി അസം റൈഫിൾസ് ഉദ്യോഗസ്ഥർ പട്രോളിംഗ് വർധിപ്പിച്ചു.
ഈ ഓണത്തിന് സംസ്ഥാനത്തെ കാൽ ലക്ഷം വീടുകളിൽ സൗരോർജ്ജമെത്തിക്കാൻ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽത്തന്നെ ഉത്പാദിപ്പിക്കുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നത്.
സംസ്ഥാന സർക്കാരിന്റെ അഭിമാനപദ്ധതിയായ കേരള നോളേജ് ഇക്കണോമി മിഷൻ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കുടുബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ”എന്റെ തൊഴിൽ എന്റെ അഭിമാനം” ക്യാമ്പയിനിൽ തൊഴിൽ അന്വേഷകർക്കു കെ.കെ.ഇ.എം മൊബൈൽ അപ്ലിക്കേഷനായ ഡിഡബ്ല്യൂഎംഎസ് കണക്ട് ആപ്പ് മുഖേന രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യം.
പ്രമുഖ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് പുതിയ ഹണ്ടർ 350 പുറത്തിറക്കി. നഗരങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ ഹണ്ടർ 350 എന്ന ശക്തവും ചടുലവുമായ മോട്ടോർസൈക്കിൾ, റെട്രോ-മെട്രോ ശൈലി പ്രകടമാക്കുന്ന വിധത്തിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.
പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്മെന്‍റ് ആഗസ്റ്റ് 10 ന് വൈകിട്ട് 5 മണിയ്ക്ക് പൂര്‍ത്തീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്‍റ് 2022 ആഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച്പ്ര വേശനം ആഗസ്റ്റ് 16, 17 തീയതികളില്‍ നടക്കുന്നതാണ്.
ആഗസ്റ്റ് 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
സർക്കാർ മേഖലയിലെ ആദ്യ ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) വായ്പ 2022 മാര്‍ച്ച് വരെ 23.12 ലക്ഷം കോടി രൂപയാണെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍-സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 6.3 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി.
മാട്ടുപ്പെട്ടി ഡാമിന്റെ 3 സ്പില്‍വെ ഷട്ടറുകള്‍ ഇന്ന് 4.00 മണി മുതല്‍ ആവശ്യാനുസരണം 70 സെ.മീ വീതം തുറന്ന് പരമാവധി 112 ക്യുമക്‌സ് വരെ ജലം പുറത്തേക്കൊഴുക്കും. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ പാലിക്കണം.
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ജനങ്ങളെ മരിക്കാൻ വിട്ട് ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറ‍ഞ്ഞു. കേരളത്തിലേത് ഗൗരവകരമായ സാഹചര്യമാണ്. ഇത്രയും മോശകരമായ റോഡുകൾ ഇന്ത്യയിൽ മറ്റൊരിടത്തുമില്ലെന്നും ഹൈക്കോടതി വിമർശിച്ചു.