November 28, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: സംഗീത പ്രേമികളായ ഉപഭോക്താക്കള്‍ക്കായി വോഡഫോണ്‍ ഐഡിയ (വി) ഇന്ത്യയിലെ മികച്ച കലാകാരന്മാരുടെ ലൈവ് മ്യൂസിക് കണ്‍സര്‍ട്ട് എല്ലാ ആഴ്ചയും വി ആപ്പില്‍ അവതരിപ്പിക്കും.
വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാർഷിക സംസ്ക്കാരം ജീവിതത്തിന്റെ ഭാഗമാക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിനുമായി കൃഷി വകുപ്പിന്റെ സഹായ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും, ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി, അടുക്കള പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
തിരുവനന്തപുരം: കുറവൻകോണം കിംസ്ഹെൽത്ത് മെഡിക്കൽ സെൻറ്ററിൻറ്റെ ആഭിമുഖ്യത്തിൽ ഇന്ന്, നവംബർ 5 ന് രാവിലെ 10 മണി മുതൽ സൗജന്യ കരൾ രോഗ നിർണ്ണയ ക്യാമ്പും, ഉച്ചയ്ക്ക് 2.30 മുതൽ സൗജന്യ ഇ എൻ ടി പരിശോധനയും സംഘടിപ്പിക്കുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളം ഒന്നാമതെത്തിയത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിച്ച ദേശീയ അംഗീകാരം ആയാണ് കണക്കാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
ബൈജൂസിന്റെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സാമൂഹിക ഉത്തരവാദിത്ത വിഭാഗമാണ് 'എല്ലാവര്‍ക്കും വിദ്യാഭ്യാസം' കൊച്ചി: ലോകത്തെ മുന്‍നിര എഡ്‌ടെക് കമ്പനിയായ ബൈജൂസ് തങ്ങളുടെ സാമൂഹിക പ്രതിബദ്ധത പദ്ധതിയായ 'എല്ലാവര്‍ക്കും വിദ്യാഭ്യാസ'(Education For All)ത്തിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറായി ഫുട്‌ബോള്‍ താരവും ആഗോള കായിക ഇതിഹാസവുമായ ലയണല്‍ ലയണല്‍ മെസിയെ പ്രഖ്യാപിച്ചു.
തിരുവനന്തപുരം: ഐ.ടി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനിയുടെ ടെക്‌നിക്കല്‍ ഫോറം നടത്തുന്ന 108-ാമത് ട്രെയ്‌നിങ് പ്രോഗ്രാം നവംബര്‍ ആറിന് രാവിലെ 10:30 മുതല്‍ 12.30 വരെ നടക്കും.
കൊച്ചി: രാജ്യത്ത മുന്നിര കെട്ടിട നിര്‍മ്മാണോപകരണ കമ്പനിയായ പര്‍ണ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് യുപിവിസി വിഭാഗത്തിന്‍റെ വളര്‍ച്ചാ പദ്ധതി പുറത്തിറക്കി. ഇതിന്‍റെ ഭാഗമായി തെലങ്കാന ബാച്ചുപള്ളിയില്‍ പുതിയ പ്രൊഡക്ഷന് യൂണിറ്റ് ആരംഭിച്ചു. അപര്‍ണ എന്‍റര്‍പ്രൈസസിന്‍റെ യുപിവിസി ബ്രാന്‍ഡുകളായ അപര്‍ണ വെന്‍സ്റ്റെര്‍, ഒകോടെക് എന്നിവയ്ക്ക് ആവശ്യമായ യുപിവിസികളും, വിന്‍ഡോ, ഡോര്‍ സംവിധാനങ്ങളും ഈ നിര്‍മാണ യൂണിറ്റില്‍ നിര്‍മ്മിക്കും. അപര്‍ണ എന്‍റര്‍പ്രൈസസിന്‍റെ മൊത്തം യുപിവിസി പ്രൊഫൈല്‍ ഉല്‍പ്പാദന ശേഷി 50 ശതമാനത്തിലേറെ കൂട്ടാനും, മൊത്തം ശേഷി പ്രതിമാസം 450 ടണ്ണില്‍ നിന്ന് 700 ടണ്ണായി ഉയര്‍ത്താനും പുതിയ പ്രൊഡക്ഷന്‍ യൂണിറ്റിലൂടെ സാധിക്കും. ഒകോടെക്, അപര്‍ണ വെന്‍സ്റ്റെര്‍ എന്നീ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ ഡീലര്‍ഷിപ്പ് ശൃംഖല 50 ശതമാനം വര്‍ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2021ല്‍ 17% വളര്‍ച്ചാ നിരക്ക് നിര്‍മ്മാ വ്യവസായം രേഖപ്പെടുത്തിയപ്പോള്‍ കെട്ടിട നിര്‍മ്മാ സാമഗ്രി മേഖലയും സമാനമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചെന്ന് ഡയറക്ടര്‍ -ടെക്നിക്കല്‍ ടി. ചന്ദ്രശേഖര്‍ പറഞ്ഞു. പൊതു അടിസ്ഥാനസൗകര്യ നിക്ഷേപത്തിലും റിയല്‍ എസ്റ്റേറ്റ് വാങ്ങലിലും ഉയര്‍ച്ച തുടരുന്നതിനാല്‍ രണ്ട് വ്യവസായങ്ങളും അതിന്‍റെ വലിയ മുന്നേറ്റം തുടരും. വിന്‍ഡോ, ഡോര്‍ സംവിധാനങ്ങള്‍ക്കായി വളരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫറന്‍സ് ആന്‍ഡ് എക്സ്പോയില്‍ എന്‍സിആര്‍ടിസി എക്സിബിറ്റ് ബൂത്ത് കേന്ദ്രമന്ത്രി( ഭവന, നഗരകാര്യ, പെട്രോളിയം പ്രകൃതി വാതക) ഹര്‍ദീപ് സിംഗ് പുരി ഉദ്ഘാടനം ചെയ്യുന്നു, എന്‍സിആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ വിനയ് കുമാര്‍ സിംഗ് സമീപം
കൊച്ചി: ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന എല്ലാതരത്തിലും ഉള്ള വ്യാപാരികള്‍ക്കും സ്വന്തമായി ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ എന്ന ലക്ഷ്യത്തോടെ സോഫ്റ്റ്വെയര്‍ കമ്പനി ആയ ടെക്കിന്‍സ് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് ബുക്കിറ്റ് ആപ്ലിക്കേഷന്‍ പുറത്തിറക്കി.
കേരളത്തില്‍ ഇന്ന് (നവംബര്‍ 1) മുതല്‍ നവംബര്‍ അഞ്ചുവരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.