കൊച്ചി: എബിബി എഫ്ഐഎ ഫോര്‍മുല ഇ ലോക ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടില്‍ നിസ്സാന്റെ ഫോര്‍മുല ഇ ടീം മത്സരിക്കും. സീസണ്‍ 9ലെ നാല് പുതിയ വേദികളില്‍ ആദ്യ വേദിയാണ് ഇന്ത്യയിലേത്.ശനിയാഴ്ച്ച ഹൈദരാബാദില്‍ നടക്കുന്ന പ്രീയില്‍ നിസാന്‍ ഇ ഫോര്‍സ് 4 പങ്കെടുക്കും.
മോട്ടോര്‍സ്പോട്ടില്‍ ആഗോളതലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് നിസാന്‍. ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കും കായിക പ്രേമികള്‍ക്കും ഇത് വലിയ സന്തോഷം നല്‍കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന്് നിസാന്‍ മോട്ടോഴ്സ് ഇന്ത്യ പ്രസിഡന്റ് ഫ്രാങ്ക് ടോറസ് പറഞ്ഞു.