March 10, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ഏപ്രില്‍ 7 ലോകാരോഗ്യ ദിനം തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പഠന വിധേയമാക്കും.
കൊച്ചി: അതിവഗേം വളരുന്ന ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി കമ്പനിയായ നമാമി വെല്‍നെസ് ആന്‍ഡ് ഹെല്‍ത്ത് എജ്യൂ പ്രൈവറ്റ് ലിമിറ്റഡ്, കേരളത്തില്‍ വെല്‍നസ് സെന്റര്‍ ആരംഭിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15, ആലപ്പുഴ 15, ഇടുക്കി 11, കണ്ണൂര്‍ 9, മലപ്പുറം 8, വയനാട് 8, പാലക്കാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: ഐ എസ് എൽ മത്സരങ്ങൾക്ക് ഇക്കൊല്ലം കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും.
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് & ബോയ്സിന്‍റെ ബിസിനസ്സ് വിഭാഗമായ ഗോദ്റെജ് അപ്ലയന്‍സസ് രാജസ്ഥാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ഗ്ലോബല്‍ വേസ്റ്റ് സൊലൂഷനുമായി ചേര്‍ന്ന് രാജസ്ഥാനില്‍ രണ്ടാഴ്ച നീണ്ട ഇ-മാലിന്യ ശേഖരണ യജ്ഞം നടത്തി.
കൊച്ചി: ഹ്രസ്വ, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനൊപ്പം വരുമാനം കൂടി ഉറപ്പു നല്‍കുന്ന പുതിയ പോളിസി എഡ്ല്‍വെയ്‌സ് ടോക്കിയോ ലൈഫ് ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു.
കൊച്ചി: സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള രാജ്യത്തെ ആദ്യത്തെ ചാമ്പ്യൻഷിപ്പായ ജൂനിയർ സ്‌കിൽസ് 2021 സമാപിച്ചു.
കൊല്ലം : പത്തനാപുരം ഗാന്ധിഭവനിലെ ആയിരത്തിലേറെ വരുന്ന അന്തേവാസികളെ തേടി കരുതലിന്റെ കരങ്ങള്‍ ഒരിക്കല്‍ കൂടി എത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ ഗാന്ധിഭവന് അന്‍പത് ലക്ഷം രൂപ സ്‌നേഹസമ്മാനമായി നല്‍കിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി കൈത്താങ്ങായത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ നയരൂപീകരണത്തിൽ ഇനി കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം. പൊതുവിദ്യാഭ്യാസത്തിന്റെ അക്കാദമിക അതോറിറ്റി ആയ എസ് സി ഇ ആർ ടി നടത്തുന്ന എല്ലാ അക്കാദമിക പ്രവർത്തനങ്ങളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളെ കൂടി ഉൾപ്പെടുത്തും. വിദ്യാഭ്യാസ ചർച്ചകൾ, ശിൽപശാലകൾ, സെമിനാറുകൾ ഇവിടങ്ങളിലൊക്കെ കുട്ടികൾക്ക് സ്ഥാനം ഉണ്ടാകും. കുട്ടികൾ എന്ത്,എങ്ങനെ,എപ്പോൾ, എവിടെവച്ച് പഠിക്കണം എന്നിവയൊക്കെ വിദഗ്ധരും അധ്യാപകരും മാത്രമാണ് ചർച്ച ചെയ്തു തീരുമാനിച്ചിരുന്നത്. ഇവിടെയൊക്കെ തുടർന്നങ്ങോട്ട് കുട്ടികളുടെ അഭിപ്രായം കൂടി കേൾക്കും. ആവശ്യഘട്ടങ്ങളിൽ രക്ഷിതാക്കളെയും പങ്കെടുപ്പിക്കും. സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് താല്പര്യമുള്ള വിദ്യാർഥികൾക്ക് ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള എല്ലാ സഹായവും എസ് സി ഇ ആർ ടി നൽകും. അക്കാദമിക വിദഗ്ദരുടെയും അധ്യാപകരുടെയും മുന്നിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ ലഭിക്കുന്ന അവസരം കുട്ടികൾക്ക് മികച്ച അനുഭവം തന്നെയായിരിക്കുമെന്ന് പൊതു വിദ്യാഭ്യാസം തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ രംഗം കൂടുതൽ വിദ്യാർത്ഥി കേന്ദ്രീകൃതമാകാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ഈ വർഷം തന്നെ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷയുടെ ചോദ്യപേപ്പറുകൾ വിലയിരുത്താൻ കുട്ടികൾക്ക് അവസരം നൽക്കുന്നുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
പാര്‍ക്കിംഗ് സംവിധാനത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ആകെ വിസ്തീര്‍ണം 6.18 ലക്ഷം ചതുരശ്ര അടിയാണ്. 4 തലങ്ങളിലായി ഒരേ സമയം 1800 ഫോര്‍വീലറുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും.

Popular News

ഭക്തിനിർഭരമായി അനന്തപുരി:പണ്ടാര അടുപ്പിലേക്ക് തീ പ…

ഭക്തിനിർഭരമായി അനന്തപുരി:പണ്ടാര അടുപ്പിലേക്ക് തീ പകരൽ 9.45 ന്, നിവേദ്യം ഉച്ചയ്ക്ക് 2.15 ന്

Mar 03, 2026 28 കേരളം Pothujanam

തിരുവനന്തപുരം: ഭക്തിയുടെ നിറവിൽ ഇന്ന് ആറ്റുകാൽ പൊങ്കാല. ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. അനന്തപുരി ...